(ഭാഗം -1)

“ഞാൻ വോൾവോയിൽ ആലുവായ്ക്ക് മടങ്ങുന്നു”. കോയമ്പത്തൂർനിന്ന് ബസ് പുറപ്പെട്ടപ്പോൾ മധു ബസ്സിലിരുന്ന് ഗണേശന് വാട്‌സ് ആപ് മെസ്സേജ് അയച്ചു.

പിറ്റേന്ന് രാവിലെ മധു ബീനയുടെ ഫ്ലാറ്റിലെത്തി.

“ഗുഡ് മോർണിംഗ് ആന്റി ” സ്വതസിദ്ധമായ പ്രസരിപ്പോടെ അവൾ ബീനയോട് പറഞ്ഞു. ബീന രാവിലെ എണീറ്റ് ഫ്രഷ് ആയിട്ടേ ഉണ്ടായിരുന്നുള്ളൂ.

“നിന്റെ പനിയൊക്കെ മാറിയോ “?

മധു തയ്യാറാക്കിയ കാപ്പി ചുണ്ടോടടുപ്പിച്ചുകൊണ്ട് ബീന ചോദിച്ചു.

“I am fine as always.” മധു ചിരിച്ചുകൊണ്ട് പറഞ്ഞു.

ബീന പുതിയ ഒരു സെറ്റ് ഡയമണ്ട് ആഭരണങ്ങളാണ് ധരിച്ചിരിക്കുന്നത്. മധു ശ്രദ്ധിച്ചു.

“ഇന്നെന്തെങ്കിലും വിശേഷമുണ്ടോ ആന്റി” ?. ബ്രെക്ഫാസ്റ്റ് തയ്യാറാക്കുന്നതിനിടയിൽ മധു ചോദിച്ചു.

ഏയ് ഒന്നുമില്ല, പിന്നെ ഇന്ന് വൈകിട്ട് ഡിന്നറിന് രണ്ട് ഗെസ്റ് ഉണ്ടാവും. ചെങ്ങന്നൂരുന്ന് അലനും ആനിയും. എന്റെ ബ്രദറിന്റെ മോനും വൈഫും”.

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞപ്പോൾ ബീന ഊബർ ബുക്ക് ചെയ്യാനൊരുങ്ങി.

” ഞാൻ സാറായുടെ പാർലർ വരെ പോയിട്ടു വരാം. നീ ഉച്ച കഴിഞ്ഞല്ലേ വീണയുടെ ഫ്ലാറ്റിലേക്ക് പോകൂ”.

” കൊള്ളാമല്ലോ, ഞാനിവിടെ ഉള്ളപ്പോൾ ആന്റി എന്തിനാണ് പാർലറിൽ പോകുന്നത് “

മധു ചിരിച്ചുകൊണ്ട് ചോദിച്ചു.

“എനിക്ക് എലൈറ്റ് ബേക്കറിയിലും പോകണം”

എലൈറ്റ് ബേക്കറിയെപ്പറ്റി മുമ്പും പലപ്പോഴും ബീന അവളോടു പറഞ്ഞിട്ടുണ്ട്. ലണ്ടനിലായിരുന്നപ്പോൾ ബീനയും, റിച്ചാർഡും താമസിച്ചിരുന്നത് ഈസ്ററ് ലണ്ടനിലെ ലണ്ടൻ ഫിൽഡ്സ് പാർക്കിനടുത്തുള്ള മെൻറ്‌മോർ ടെറസിലുള്ള ഒരു വീട്ടിലായിരുന്നത്രെ. ലണ്ടൻ ഫീൽഡ്സ് പാർക്കിലെ ലിഡോ വളരെ പ്രശസ്തമായിരുന്നു. ആ സ്വിമ്മിങ് പൂളിൽ ചൂടുവെള്ളത്തിനുള്ള സൗകര്യവും ഉണ്ടായിരുന്നു. കൂടാതെ ആ വലിയ പാർക്കിൽ വിശാലമായ പുൽത്തകിടികളും , കുട്ടികൾക്ക് സ്പോർട്സ് പ്രാക്ടീസിനുള്ള സൗകര്യങ്ങളും എല്ലാം ഉണ്ടായിരുന്നു. ബീനയുടെ കുടുംബം പാർക്കിലെ നിത്യ സന്ദർശകരായിരുന്നു.

പാർക്കിൽനിന്നും അവർ നേരെ പോകുക മെൻറ്‌മോർ ടെറസ്സിൽ തന്നെയുള്ള E 5 ബേക് ഹൗസിലേക്കാണ് . ആ ബേക്കറിയിൽ കിട്ടുന്ന അൽമോണ്ട് ക്രോയ്‌സന്റും സിന്നമോൺ ബണ്ണും അവരുടെ ഇഷ്ട വിഭവങ്ങളായിരുന്നു. എലൈറ്റ് ബേക്കറിയിലും ഈ രണ്ട് വിഭവങ്ങൾക്കും E 5 ബേക്ക് ഹൗസിലെ ടെയിസ്‌റ്റ് തന്നെയെന്നാണ് ബീന പറയുന്നത്.

“അത് ആൻറ്റി  ഓർഡർ ചെയ്താൽ പോരെ, എലൈറ്റ് ബേക്കറിക്ക് ഹോം ഡെലിവറി ഉണ്ടല്ലോ” മധു പറഞ്ഞു.

“ശെരി , എങ്കിൽ ബട്ലർ കുട്ടി പറയുന്നത് പോലെ” മൊബൈൽ ഡൈനിങ്ങ് ടേബിളിൽ തിരിച്ചു വെച്ചുകൊണ്ട് ബീന പറഞ്ഞു.

“എങ്കിൽപ്പിന്നെ ഒരു ലണ്ടൻ സ്റ്റൈൽ ഡിന്നറിന്റെ കാര്യംകൂടി ഞാനേറ്റു, ആന്റ്റി കുറച്ചു ഗാർലിക് ബ്രെഡ്ഡും സ്വീറ്റ് ബ്രെഡ്ഡുംകൂടി എലൈറ്റിൽനിന്നും ഓർഡർ ചെയ്തോളൂ”.

“എന്താണ് മെയിൻ ഡിഷ്” , ബീന ചോദിച്ചു

“ക്രീമി ഗാർലിക് ഹെർബ് ചിക്കെൻ വിത്ത് മാഷ്ഡ് പൊട്ടറ്റോസ്, ബട്ടേർഡ് കാരറ്റ് ആൻഡ് ബീൻസ്, സ്റ്റീമഡ് ബ്രോക്കോളി ആൻഡ് ഗ്രീൻ സലാഡ് ആസ് സൈഡ് ഡിഷസ്”

മധു തല അല്പം കുനിച്ചു വലതു കൈ സല്യൂട്ട് ചെയ്യുന്നതുപോലെ ആചാരപൂർവം പറഞ്ഞു. ബീന അതുകണ്ട് പൊട്ടിച്ചിരിച്ചു പോയി. കുറച്ചു ദിവസം കൊണ്ട് തന്നെ മധു ബീനയുടെ പ്രിയങ്കരി ആയി മാറിയിരുന്നു.

* * *

ഉച്ച കഴിഞ്ഞപ്പോൾ മനു എറണാകുളത്തെത്തി. പാലാരിവട്ടത്തെ അറിയപ്പെടുന്ന ഒരു റെസ്റ്റോറന്റിൽ അയാളെ ഡ്രോപ് ചെയ്തിട്ട് ഊബർ കോയമ്പത്തൂർക്ക് മടങ്ങി. രണ്ട് ലാർജ് വിസ്കി കഴിച്ചപ്പോൾ മനു ഉന്മേഷവാനായി. നേർത്ത സ്വരത്തിൽ ഒഴുകി എത്തിയ കെ പോപ്പ് സംഗീതം ആസ്വദിച്ചുകൊണ്ട് അയാൾ ഫുഡിന് കാത്തിരുന്നു. നാഗ്പൂർ ഓപ്പറേഷന്റെ ശേഷമുണ്ടായ സംഭവങ്ങൾ അയാൾ ഓർത്തു.

നാഗ്പൂർ ഓപ്പറേഷന്റെ വിജയത്തിൽ ഭയ്യാ വളരെ ഹാപ്പി ആയിരുന്നു. ഉടനെ ദുബായിലേക്കു വരുവാൻ ഭയ്യാ മനുവിനോട് പറഞ്ഞു.ഒരാഴ്ച കഴിഞ്ഞു മനു ദുബൈയിൽ എത്തിയപ്പോഴേക്കും ബാങ്കിൽ നിന്ന് മനു എടുത്ത വസ്തുക്കളെല്ലാം ഭയ്യായുടെ പക്കൽ എത്തി ചേർന്നിരുന്നു.

“നീ സമ്മാനിച്ച ഡയമണ്ട്സിനേക്കാൾ പതിൻ മടങ്ങു വാല്യൂ ഉണ്ട് കുട്ടാ ആ ഡോകുമെൻസിന് . അത് വെച്ച് നമ്മൾ നേതാജിയോട് ഒരു കളി കളിക്കും”.

മനുവിനെ ആഹ്ലാദത്തോടെ ആലിംഗനം ചെയ്തുകൊണ്ട് ഭയ്യാ പറഞ്ഞു. അയാൾ പല മീറ്റിങ്ങുകളുടെ തിരക്കിലായിരുന്നു.

“നീ ബുർജിലേക്ക് പോയി ഫ്രഷ് ആകൂ, നമുക്ക് വൈകിട്ട് കൂടാം. നിന്റെ വിജയം ആഘോഷിക്കാൻ അവിടെനിന്നും നമ്മൾ രണ്ടു ദിവസത്തെ അൽ മർമ്മൂo ഡെസ്സേർട്ട് സഫാരിക്ക് പോകുന്നു. ഒരു ഹൈ അഡ്രിനാലിൻ ഡ്യുണ് ബാഷിങ് സഫാരി വിത്ത് ക്വാഡ് ബൈക്കിംഗ്, ബഗ്ഗി റേസിംഗ്, ഡേർട്ട് ബൈക്ക് റൈഡ് , റാക്സ് ഷർക്കി ആൻഡ് ലോട്ട് മോർ “.

ഒരു കണ്ണിറുക്കി യാത്ര പറഞ്ഞിട്ട് ഭയ്യാ തിരക്കിട്ടു പോയി.

“പാണ്ഡേയും ധീരാജുo എവിടെയുണ്ട്”

ഡെസേർട്ടിലെ ആഡംബരങ്ങൾ നിറഞ്ഞൊഴുകുന്ന പ്രൈവറ്റ് ടെന്റിനുള്ളിൽ ബ്ലൂ ലേബൽ വിസ്കി നുകർന്നുകൊണ്ട് കൊളംബിയൻ സുന്ദരിയുടെ ബെല്ലി ഡാൻസ് ആസ്വദിക്കുന്നതിനിടയിൽ മനു ഭയ്യയോട് ചോദിച്ചു. അവരായിരുന്നു കഴിഞ്ഞ രണ്ട് ഓപ്പറേഷനിലും മനുവിന്റെ സഹായികൾ.

“രണ്ടുപേരും നമ്മുടെ മൗറീഷ്യസ് ഓഫീസിലുണ്ട്. മൂന്നു മാസം കഴിഞ്ഞേ ഇങ്ങോട്ടത്തൂ”.

ഭയ്യാ പറഞ്ഞു.

പിന്നെ രണ്ടുമൂന്നു മാസം മനു ഭയ്യയുടെ പല ബിസിനസ് യാത്രകളിലും കൂടെ പോയി. യാത്രകളില്ലാത്തപ്പോൾ ഭയ്യയുടെ ഓഫീസിൽ പിടിപ്പത് ജോലികളുണ്ടായിരുന്നു. ഭയ്യയുടെ ബിസിനസ്സിന്റെ ആഴവും വ്യാപ്തിയും ബിസിനസ് ബന്ധങ്ങളും മനുവിന്റെ അതുവരെയുള്ള ധാരണയ്ക്ക് അപ്പുറത്തായിരുന്നു.

ഭയ്യക്ക് എല്ലായിടത്തും ചാര കണ്ണുകളുണ്ട്. ACP നരേന്ദറിന്റെയും SIT യുടെയും എല്ലാ നീക്കങ്ങളും ഭയ്യാ അറിഞ്ഞു കൊണ്ടിരുന്നു. പക്ഷെ അയാൾക്ക് ഒരു ഉത്കണ്ഠയും ഉണ്ടായിരുന്നില്ല.

“ഞാൻ നിശ്ചയിച്ച ഒരു പരിധിയുണ്ട്. അതിനുള്ളിൽ നരേന്ദർ ഒരു തടസ്സവുമില്ലാതെ പോകട്ടെ. അല്ല, അതിനപ്പുറം അയാൾക്ക് എത്ര ശ്രമിച്ചാലും പോകാനും പറ്റില്ല”.

ഒരു ദിവസം സംഭാഷണ മധ്യേ ഭയ്യാ പറഞ്ഞു. ചിരിച്ചുകൊണ്ട് അയാൾ തുടർന്നു.

“ബാങ്കിൽ നിന്നെടുത്ത സാധനങ്ങളോ അതെടുത്തവരോ ഇന്ത്യയിലില്ല, നമുക്കാണെങ്കിൽ ആ ഡയമൻഡ്‌സ് ഇന്ത്യയിൽ വിൽക്കണമെന്നില്ല, കാരണം നമ്മൾ വിശ്വ പൗരന്മാരാണ്, നമ്മുടെ ബിസിനസ് ആഗോള തലത്തിലാണ്. പിന്നെ ആ ഡോകുമെന്റ്സ്. അതിപ്പോൾ നേതാജി നമ്മുടെ ഡിമാൻഡ്‌സ് അംഗീകരിച്ചാൽ നമുക്കതിന്റെ ആവശ്യം പോലുമില്ല. നമുക്ക് ആവശ്യത്തിന് സമയമുണ്ട്. അതുകൊണ്ട് അതുവരെ നരേന്ദർ അന്വേഷിക്കട്ടെ. നരേന്ദർ മനുവിന്റെ എസ്കേപ് റൂട്ടിന്റെ മാപ്പൊക്കെ തയ്യാറാക്കി കളിക്കട്ടെ. നമുക്കത് ആസ്വദിക്കാം”.

                                                               ***

പക്ഷെ തന്റെ ഇരക്കായി നിഴലിൽ പതിയിരിക്കുന്ന ഒരു പുള്ളിപുലിയാണ് നരേന്ദർ എന്ന് ഭയ്യക്ക് അറിയില്ലല്ലോ.

അവന്റെ ആയുധം സ്വന്തം ശക്തിയും ബുദ്ധിയും മാത്രമല്ല, ക്ഷമകൂടെയാണ്.

അമിത വിശ്വാസത്തിൽ, അല്ലെങ്കിൽ അമിത ജീവിത ആസക്തിയിൽ എത്ര സമർഥനായ ഇരയും തെറ്റ് വരുത്തുന്നതും കത്തുള്ള ഇരിപ്പ്.

അവിടെ സമയത്തിന് അതി പ്രശസക്തിയില്ല.

ശെരിയായ ദൂരം

ശെരിയായ സമയം

ഇരയുടെ ഒരു നിമിഷത്തെ അശ്രദ്ധ

പിന്നെ എല്ലാത്തിനെയും കീറി മുറിച്ചുള്ള വേട്ടക്കാരന്റെ ഒരു ചാട്ടം

പിന്നെ ഇരയുടെ നിലവിളി

പിന്നെ എല്ലാം നിശ്ശബ്ദം

മരണത്തിന് ശബ്ദമില്ല, ഇരയുടേതായാലും.

***

“നിനക്ക് കേരളത്തിലേക്ക് പോകണമെന്ന് നിർബന്ധമാണോ “?

ഒരു ദിവസം ഭയ്യാ മനുവിനോട് ചോദിച്ചു. അയാൾക്ക് മനുവിന് മധുവിനോടുള്ള അടുപ്പം അറിയാം. ഭയ്യാ തുടർന്നു.

“ലോകത്തിൽ ഇത്രരയധികം സുന്ദരിമാരുള്ളപ്പോൾ നമുക്ക് അധികം സെന്റി ആകേണ്ടതുണ്ടോ? പിന്നെ നിനക്ക് പോകണമെന്ന് നിർബന്ധമാണെങ്കിൽ പാണ്ഡെയെയും ധീരജിനെയും ഞാനങ്ങോട്ട് അയക്കും. പക്ഷെ ഗണേശൻ വരുന്നതിൽ എനിക്ക് യോജിപ്പില്ല. കാരണം അവൻ പ്രൊഫെഷണൽ അല്ല, പടം വര തന്നെയാണ് അവനു പറ്റിയ പണി. അതവൻ നന്നായിട്ട് ചെയ്യുന്നുമുണ്ട്. അതിന് വാല്യൂ ഉള്ളതുകൊണ്ടാണല്ലോ ഞാൻ തന്നെ അത് വാങ്ങുന്നതും”.

“ഭയ്യാ ഈ വിഷയം എനിക്ക് വിട്ടേക്കൂ, ഞാൻ അത് മാനേജ് ചെയ്തുകൊള്ളാം”.

മനു നിർവികാരനായി പറഞ്ഞു. എന്നിട്ട് ഭയ്യയെ നോക്കികൊണ്ട് തുടർന്നു

“അടുത്ത ആഴ്ച ഞാൻ കോയമ്പത്തൂർക്ക് പോകുന്നു. പിന്നെ രണ്ടു ദിവസം കഴിഞ്ഞു എറണാകുളത്തേക്കും”.

“എങ്കിൽ നിനക്ക് എറണാകുളത്ത് നമ്മുടെ ഗെസ്റ്റ് ഹൗസിൽ താമസിക്കാം. പാണ്ഡെയെയും ധീരജിനെയും ഞാൻ അയക്കുന്നുണ്ട്, പക്ഷെ അവരുടെ താമസം വേറെ ആയിരിക്കും”.

ഭയ്യാ പറഞ്ഞു.

“സാർ ഭക്ഷണം വിളമ്പട്ടെ”?

വെയിറ്ററിന്റെ ശബ്ദം മനുവിനെ ചിന്തകളിൽ നിന്നും ഉണർത്തി.

ഭക്ഷണം കഴിച്ച ശേഷം അയാൾ ഭയ്യയുടെ ഗെസ്റ് ഹൗസിലേക്ക് യാത്രയായി.

(തുടരും )

Posted in

2 responses to “ഗ്രീൻ മെഡോസ് VII”

  1. LEELU JOSE Avatar
    LEELU JOSE

    കഥ വായിച്ചു. ഇഷ്ടപ്പെട്ടു. തുടർന്നും എഴുതുക 👍👍

    1. Jarard Thomas Avatar

      thanks madam, pls continue reading

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading