(ഭാഗം – 1)
സ്ട്രോങ്ങ് റൂമിൽ കണ്ടെത്തിയ സിഗരറ്റ് ലൈറ്റർ പോലെ തോന്നിച്ച സാധനം കേവലം ഒരു സിഗ്നൽ ജാമർ മാത്രമല്ലെന്ന് നരേന്ദർ ഊഹിച്ചു. അതിന് അതിലധികം കേപ്പബിലിറ്റീസ് തീർച്ചയായും ഉണ്ട്.
നരേന്ദർ ഉടനെ തന്നെ ജാമർ ബ്യുറോ ഓഫ് പോലീസ് റിസേർച് ആൻഡ് ഡെവലപ്മെന്റിലേക്ക് കൂടുതൽ പരിശോധനക്കായി അയക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. പോലീസ് കണ്ടെത്തുന്ന പുതിയ ടൂളുകളും, ഇൻസ്ട്രമെന്റുകളും ടെക്നിക്കൽ അസ്സെസ്സ്മെന്റിനായി സമർപ്പിക്കുന്നത് ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള ഡൽഹി മഹിപാൽപുർ ആസ്ഥാനമായ, BPR&D യിലാണ്. പുതിയ എക്യുപ്മെന്റുകൾ OEM കൾ നിർമ്മിക്കുന്നതായാലും, അണ്ടർ വേൾഡ് നിർമ്മിക്കുന്നതായാലും ബ്യുറോയിൽ അപ്പപ്പോൾ വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനങ്ങളുണ്ട്.
നരേന്ദറിന്റെ ഇന്റ്യൂഷൻസ് മൂടൽ മഞ്ഞിന്റെ ആവരണം നീക്കി അയാളുടെ മുന്നിൽ വ്യക്തതയോടെ തെളിഞ്ഞു വന്നു. ആ ഇൻസ്ട്രുമെന്റ് ഉപയോഗിച്ച് സ്ട്രോങ്ങ് റൂമിനു മാത്രമായി ഉപയോഗിച്ചിരുന്ന CCTV ആദ്യം തന്നെ ഹാക്ക് ചെയ്തിരിക്കണം. എന്നിട്ട് ശെനിയാഴ്ചത്തെ അതേസമയത്തെ റെക്കോർഡിങ്‌സ് സിസ്റ്റത്തിൽ നിന്നും ഹാക്കിങ് വഴി ഞായറാഴ്ചത്തേതായി റെക്കോർഡ് ചെയ്തിരിക്കുന്നു. അല്ലെങ്കിൽ ഞായറാഴ്ചത്തെ CCTV ഫുട്ടേജാസിന്റെ സ്ഥാനത്ത് എങ്ങിനെ ശെനിയാഴ്ചത്തെ ഫുട്ടേജസ് തന്നെ വീണ്ടും റിപ്പീറ്റ് ചെയ്തിരിക്കുന്നു. ഹാക്കിങ് നിശ്ചിത സമയത്തേക്ക് പ്രോഗ്രാം ചെയ്തിരിക്കുന്നത്കൊണ്ട് ചൊവ്വാഴ്ച രാവിലെ നോർമൽ റെക്കോർഡിങ് പുനരാരംഭിക്കുകയും ചെയ്തു. മൂന്നു ദിവസങ്ങളും അവധിദിവസങ്ങളായതുകൊണ്ട് ആരും സംശയിക്കുവാനും ഇടയില്ല.
അപ്പോൾ മോഷണം നടന്നിരിക്കുന്നത് ഞായറാഴ്ച രാത്രിയിലാണ്. ബാങ്ക് ജീവനക്കാർ മോഷണ വിവരം അറിഞ്ഞത് ചൊവ്വാഴ്ച രാവിലെ ആയതുകൊണ്ട് കുറ്റവാളികൾക്ക് രക്ഷപെടുവാൻ ആവശ്യത്തിന് സമയവും ലഭിച്ചിരിക്കുന്നു. നരേന്ദർ അനുമാനിച്ചു.
അതായിരുന്നു കേസന്വേഷണം തുടങ്ങിയ ശേഷമുള്ള നരേന്ദറിന്റെ ആദ്യത്തെ ആഹാ മോമെന്റ്റ്.
ബ്രില്ലിയൻറ് മൂവ്, നരേന്ദർ മനസ്സിൽ പറഞ്ഞു. ഓരോ കുറ്റാന്വേഷണവും നരേന്ദർ ഒരു പസിൽ ആയാണ് സമീപിക്കാറ്. കള്ളനും, പോലീസ് കളിയിൽ ഫസ്റ്റ് മൂവ് അഡ്വാൻറ്റേജ് എപ്പോഴും കള്ളനാണല്ലോ. സെക്കൻഡ് മൂവിനേ പൊലീസിന് ചാൻസുള്ളൂ. കള്ളൻ മുമ്പേ പോകുന്നതുകൊണ്ട് ഇന്നവേഷനുള്ള അഡ്വാന്റേജ്വും കള്ളനു തന്നെ. കള്ളന്റെ പിന്നാലേ പോകാനേ പൊലീസിന് സാധിക്കുകയുള്ളുവെങ്കിലും പോലീസിനും ചില അഡ്വാന്റേജസ് ഉണ്ട്. ഒരു IPS ഓഫീസർക്ക് ധാരാളം ആളും, അർഥവും, സർവോപരി നിയമ വ്യവസ്ഥയും, കൂടെയുണ്ട്. എവിടെയും എപ്പോൾ വേണമെങ്കിലും കയറി ചെല്ലാം, ആരെയും സമ്മണ്ൺ ചെയ്യാം, ബാങ്ക് അക്കൊണ്ടുകൾ മരവിപ്പിക്കാം, ആവശ്യമെങ്കിൽ ഒരു ഹെലികോപ്റ്റർ പോലും ലഭ്യമാക്കാം, എന്നിങ്ങനെ ഒട്ടനവധി.
കള്ളനുണ്ടെങ്കിലേ പൊലിസുള്ളൂ. അതുകൊണ്ട് നീ മുൻപേ പോകൂ. ഞാൻ പിറകെ വരാം. എവിടെയാണെങ്കിലും പിറകെ വന്ന് നിന്നെ ഞാൻ പൊക്കിയിരിക്കും. ഒരു പുഞ്ചിരിയോടെ നരേന്ദർ മനസ്സിൽ പറഞ്ഞു.
BPR&D യിൽ നിന്ന് രണ്ടാഴ്ച കഴിഞ്ഞു റിപ്പോർട്ട് വന്നപ്പോൾ നരേന്ദറിന്റെ നിഗമനങ്ങൾ ശെരിയാണെന്നു തെളിഞ്ഞു.
നരേന്ദർ സ്ട്രോങ്ങ് റൂമിൽ നിന്നും കണ്ടെടുത്ത ജാമർ ഏറ്റവും ആധുനികമാണ്. വിദേശ നിർമ്മിതം. ഇതുവരെ അങ്ങിനെ ഒന്ന് ഇന്ത്യയിൽ ഉപയോഗിച്ചിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്രയും സോഫിസ്റ്റികേറ്റഡ് ആയ ഇൻസ്റ്മെന്റ് ഉപയിഗിച്ചിരിക്കുന്നതു കൊള്ള സംഘത്തിന്റെ ഉന്നത ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. രാജ്യാന്തര ബന്ധങ്ങൾക്ക് സാധ്യതയുണ്ട്.
റിപ്പോർട്ടിൽ, ജാമർ ഫാരഡെ ബാഗിലിയച്ചതിനുള്ള അഭിനന്ദനവും രേഖപ്പെടുത്തിയിരുന്നു.
താമസിയാതെ സുധീറിന്റെ റിപ്പോർട്ടും നരേന്ദറിന് കിട്ടി. സുധീർ പറഞ്ഞ ചുരുക്കം ഇങ്ങിനെയായിരുന്നു. താനെയിൽ സംഭവം നടന്നത് ഗണേശ് ചതുര്ഥിയുടെ പിറ്റേന്ന് വൈകുന്നേരമായിരുന്നു. ഒരാഴ്ചത്തെ മുഴുവൻ പണയ ഉരുപ്പടികളും NBFC യുടെ റീജിയണൽ ഓഫീസിലെ വാൾട്ടിലേക്ക് മാറ്റുവാനായി പുറത്തേക്കെടുക്കുന്ന സമയത്ത്. ഓഫീസ് സമയം കഴിഞ്ഞായിരുന്നത്കൊണ്ട് സെക്യൂരിറ്റി ഗാർഡും മാനേജരും ഒരു ഓഫീസറും മാത്രമേ ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. എതിർക്കാൻ ശ്രമിച്ച സെക്യൂരിറ്റി ഗാർഡ് കൊല്ലപ്പെട്ടു. മറ്റ് രണ്ടു പേരെയും സേഫ് റൂമിൽ പൂട്ടിയിട്ടിരുന്നു. ഓഫീസിലെ CCTV സംഭവ സമയത്ത് വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് സംഭവത്തിന്റെ വീഡിയോ ക്ലിപ്പിംഗ് ലഭ്യമല്ല.. ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചത്. ഗാർഡിന്റെ കൊലയായിരുന്നു ഫോക്കസ്. ഗാർഡിന്റെ പാന്റിന്റെ കീശയിൽ നിന്നും കിട്ടിയ സിഗരറ്റ് ലൈറ്റർ തൊണ്ടി വസ്തുക്കളുടെ കൂടെ സുധീർ കണ്ടു. സിഗരറ്റ് ലൈറ്റെറിനെപ്പറ്റി ഇതുവരെ കാര്യമായ അന്വേഷണം ഒന്നും നടന്നിട്ടില്ല.
നരേന്ദറും, കമ്മീഷണറും കൂടി നിർണ്ണായകമായ ഫൈൻഡിങ്‌സ് DGP യെ ബ്രീഫ് ചെയ്തു. രണ്ട് കൊള്ളകളുടെയും പിന്നിൽ ഒരേ സംഘമാണ്. അവരുടെ കയ്യിലുള്ള ആധുനിക എലെക്റ്റ്രോണിക് ഉപകരണങ്ങൾ സംഘത്തിന്റെ ശക്തിയെയും ഉന്നത ബന്ധങ്ങളെയും സൂചിപ്പിക്കുന്നു. നാഗ്പൂരിൽ നഷ്ടം സംഭവിച്ചിരിക്കുന്നത് സമൂഹത്തിലെ ഏറ്റവും ഉന്നതർക്കാണ്. അവരുടെ നഷ്ടം ബാങ്ക് റെക്കോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത് മാത്രമാവില്ല. അതിന്റെ പതിൻ മടങ്ങായിരിക്കും. കൂടാതെ പല രഹസ്യ ഡോക്കുമെന്റ്സും മോഷ്ടാക്കളുടെ കൈയിൽ എത്തിയിരിക്കും. അതുകൊണ്ട് പല ആങ്കിളിലും വളരെ പ്രെഷർ എപ്പോൾ വേണമെങ്കിലും പോലീസിനുമേൽ വരാം. അതെപ്പോഴെ തുടങ്ങി, DGP മനസ്സിൽ പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ നരേന്ദറിന്റെ നേതൃത്വത്തിൽ ഒരു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കപ്പെട്ടു.
ഓപ്പറേഷൻ ഗോസ്റ്റ് ഹണ്ട്.
SIT യുടെ ആദ്യ മീറ്റിംഗിൽ അതുവരെ ലഭ്യമായ എല്ലാ ലീഡ്‌സും വിശദമായി ഡിസ്കസ് ചെയ്തിട്ട് നരേന്ദർ പറഞ്ഞു.
“നമ്മുടെ ഇൻവെസ്റ്റിഗേഷൻ പ്രധാനമായും നാല് ദിശകളിലായിരിക്കും.
സ്ട്രോങ്ങ് റൂമിൽ നിന്നും ലഭിച്ച എക്യുപ്മെന്റ് ഫോളോ അപ്.
5 കിലോമീറ്റർ പെരിമീറ്ററിലെ മൊബൈൽ ടവർ ഡംപ് ഡേറ്റ അനാലിസിസും നെഗറ്റീവ് സ്‌പേസ് മെത്തേഡ് അന്വേഷണവും.
അതേ പെരിമീറ്ററിലെ CCTV ഇമേജ് ട്രാക്കിങ് ആൻറ് വിറ്റ്നസ്/എവിഡൻസ് ഫോളോ അപ്.
ട്രെഡീഷണൽ അന്വേഷണം.
ഇതിൽനിന്നും തുടങ്ങിയാവും അന്വേഷണം പിന്നീട് വ്യാപിപ്പിക്കുക. ഓർക്കുക, ഒരു തെളിവും അവശേഷിപ്പിക്കാതെ ഒരു കുറ്റവാളിക്കും കുറ്റകൃത്യം ചെയ്യുക സാധ്യമല്ല. നമ്മൾ അതു കണ്ടെത്തും, ഹണ്ട് ചെയ്ത് ഗോസ്റ്റിനെ പുറത്തു ചാടിക്കും.
നിങ്ങൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ അപ്പപ്പോൾ സുധീറിൽ നിന്നോ എന്നിൽ നിന്നോ ലഭിച്ചുകൊണ്ടിരിക്കും.
മീറ്റിംഗ് ഡിസ്‌ബേഴ്‌സ്ഡ്”.
തുടർന്ന് നരേന്ദറും സുധീറും കൂടി സ്ട്രാറ്റജീസ് ഫൈനലൈസ് ചെയ്തു.
പെരിമീറ്റർ തുടക്കത്തിൽ അഞ്ചു കിലോമീറ്റർ. പിന്നെ വേണമെങ്കിൽ പത്തു കിലോമീറ്ററിയി വർദ്ധിപ്പിക്കാം.
കളക്റ്റ് മൊബൈൽ ടവർ ഡംപ് ആൻഡ് CCTV റെക്കോർഡിങ് ഫ്രം ദി പെരിമീറ്റർ ഓഫ് ബോത്ത് താനേ ആൻഡ് നാഗ്പൂർ.
അടുത്തത് ഫിൽറ്ററിങ്.
ഡംപ് ഡേറ്റയിൽനിന്നും, ഫിൽറ്റർ
സ്ഥിര താമസക്കാരെയും,
സ്റ്റാറ്റിക് നമ്പേഴ്സിനെയും (ലാൻഡ് ലൈൻ )
ബിസിനസ് നമ്പറുകളും
ഗവണ്മെന്റ് ഓഫീസ്സ്, ഹോസ്പിറ്റൽസ്, എഡ്യൂക്കേഷണൽ സ്ഥാപനങ്ങൾ, ഷോപ്‌സ് തുടങ്ങിയവ
നമ്പേഴ്സ് അസോസിയേറ്റഡ് വിത്ത് റിലീജിയൻസ്, വർഷിപ് പ്ലെസസ്
മിസെലേനിയസ്
ഇത്രയും ഫിൽറ്റർ ചെയ്തു കഴിഞ്ഞപ്പോൾ ഡമ്പിലെ നമ്പേഴ്സ്, ലക്ഷങ്ങളിൽ നിന്നും ആയിരങ്ങളിലേക്കെത്തി.
അടുത്ത സ്ട്രാറ്റജീസ് അവർ വീണ്ടും പ്ലാൻ ചെയ്തു,
ഐഡന്റിഫൈ തൃ ഫർദർ ഫിൽറ്ററിംഗ്
ട്രാവലർ നമ്പറുകൾ, അതായത് സംഭവത്തിന് മുൻപോ പിൻപോ മാത്രം ആക്റ്റീവ് ആയ നമ്പറുകൾ
നാഗ്പൂരിലെയും താനെയിലെയും കോമൺ നമ്പറുകൾ
മൾട്ടിപ്പിൾ ടവർ ആക്ടിവേറ്റഡ് നമ്പേഴ്സ്
വളരെ ചുരുക്കമായി മാത്രം ഉപയോഗിച്ച നമ്പറുകൾ, പുതിയ മൊബൈൽ കണക്‌ഷൻ നമ്പറുകൾ,
ഒരു മിനിറ്റിൽ താഴെ മാത്രം സംസാരിച്ച നമ്പറുകൾ
ഖൊയറ്റ് സോണിൽ (പെരിമീറ്റർ) പ്രവേശിച്ചതിന് ശേഷം മാത്രം ആക്റ്റീവ് ആയ നമ്പറുകൾ (നെഗറ്റിവ് സ്‌പേസ് അനാലിസിസ്)
ബ്ലാക് ഔട് നമ്പേഴ്സ് (സംഭവത്തിന് മണിക്കൂറുകൾ മുമ്പുവരെ ഓണിലിരുന്നതും എന്നാൽ ഓഫ് ആകുകയും പിന്നെ സംഭവത്തിനു ശേഷം മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഓണാക്കുകയും ചെയ്ത നമ്പറുകൾ)
എണ്ണയിട്ട മെഷീൻ പോലെ SIT പ്രവർത്തിച്ചു.
IMEI/IMSI പെയറിങ് ഡേറ്റയിലൂടെ പുതിയ സിം ഉപയോഗിച്ചതും ട്രാക് ചെയ്തു.
അവസാനം പത്ത് നമ്പറുകളിലേക്ക് ഡംപ് ചുരുങ്ങി.
ആ നമ്പറുകളുടെ ടവർ ലൊക്കേഷൻ വെച്ച് എസ്‌കേപ് റൂട്ട് മാപ് ചെയ്തു.
എല്ലാ ടവർ ലൊക്കേഷനുകളും SIT പരിശോധിച്ചു. ഫസ്റ്റ് ആൻറ് ലാസ്റ്റ് കോൾ റൂൾ വെച്ച് നാഗ്പൂരിൽ നിന്നും ഏതാണ്ട് നൂറ് കിലോമീറ്റർ അകലെയുള്ള സംഘത്തിന്റെ ക്യാമ്പ്, മാപ് ചെയ്തു. അവിടെ കണക്ട് ചെയ്ത കോളുകളുടെ ടുറേഷൻ അനലൈസ് ചെയ്ത് സംഘ നേതാവിന്റെ നമ്പരും ഏതാണ്ട് ഊഹിച്ചു. ഓപ്പറേഷന് ശേഷം സംഘ തലവൻ രണ്ടു ദിവസം താമസിച്ച ഏതാണ്ട് നൂറ്റമ്പത് കിലോ മീറ്റർ അകലെയുള്ള ടവർ ലൊക്കേഷനും മാപ് ചെയ്തു.
അപ്പോഷേക്കും പക്ഷെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നു.
ആ നമ്പറുകൾ സൈബർ സെല്ലിന്റെ നിരന്തര നിരീക്ഷണത്തിലായി.
(തുടരും)
Leave a Reply