Category: Stories

  • ഒരു ദിവസം വൈകുന്നേരം അയാൾ ഒരു തീരുമാനം എടുത്തു. തനിക്ക് ഏറ്റവും സംതൃപ്‌തി കിട്ടിയെന്നു സ്വയം  തോന്നുന്ന ഒരു ദിവസം തന്റെ  ഈ ജീവിതം അങ്ങ് അവസാനിപ്പിക്കണം. മരിക്കുമ്പോൾ തൃപ്തിയോടെ മരിക്കാം, എന്നയാൾ കരുതിയെന്നേയുള്ളൂ. ആ തീരുമാനം എടുക്കുമ്പോൾ അയാൾ മൂന്നു ലാർജ് കഴിച്ചിരുന്നു എന്നുള്ളത് സത്യമാണ്. പക്ഷെ അയാളുടെ  ഈ തീരുമാനത്തെ അത് ഒരു വിധത്തിലും  സ്വാധീനിച്ചിട്ടില്ല. അല്ലെങ്കിലും മദ്യപിച്ചതുകൊണ്ട് ആരെങ്കിലും ആത്മഹത്യചെയ്യാം എന്നു കരുതുമോ. ആ തീരുമാനം, പൊടുന്നനെ ഉണ്ടായ എന്തെങ്കിലും വികാര വിക്ഷോഭത്തിൽ…

  • കുട്ടി കിടന്നിരുന്ന മുറിയുടെ ജനാല പാതി തുറന്നിരുന്നു. ആ ജനാലപാളി  പാതി തുറന്നിരിക്കുന്ന വിധം അതിൽ കുറ്റിയും കൊളുത്തും പിടിപ്പിച്ചിരുന്നത് കൊണ്ടാണ് അത് എപ്പോഴും അങ്ങിനെതന്നെ ഇരുന്നിരുന്നത്. അത് പുറം കാഴ്ചയെ പാതി മറച്ചിരുന്നെങ്കിലും , കാറ്റിലും, മഴയിലും, വെയിലിലും അത് കുട്ടിക്ക് കുറച്ചൊരു ആശ്വാസം ആയിരുന്നു. മഴക്കാലം ആയിരുന്നതുകൊണ്ട് പ്രഭാതത്തിൽ തന്നെ മാനത്ത് കാർമേഘങ്ങൾ  നിറഞ്ഞിരുന്നു. ജനാലയിൽകൂടെ കടന്നു വന്ന ഇടി മിന്നൽ കുട്ടിയെ അലോസരപ്പെടുത്തി. അവൾ ഉറക്കത്തിൽ നിന്നും ഉണർന്നു. എങ്കിലും കുട്ടി കണ്ണുകളടച്ചു…

  • ഞായറാഴ്ച്ച രാവിലെ പള്ളി കഴിഞ്ഞു വന്നതാണ് അയാൾ. കാപ്പി കുടിച്ചിട്ട് പത്രവുമായി അയാൾ ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്നു. ഒരു ഇടവഴിയിലാണ് അയാളുടെ വീട്. മുൻ വശം മുറ്റം കഴിഞ്ഞാൽ റോഡ് ആണ്. മുറ്റത്തിന്റെ അതിരിൽ അര മതിലും അതിനു മുകളിൽ ഭംഗിയായി ഗ്രില്ലും ഇട്ടിരിക്കുന്നു. റോഡിൽ നിൽക്കുന്നവർക്ക്  വീടിന്റെ  മുറ്റത്തെ ഭംഗിയുള്ള ചെടികളും  തിണ്ണയും കാണാം. പെട്ടെന്ന് മുൻപിലെ റോഡിൽനിന്നും ആരോ വിളിക്കുന്നതു കേട്ട് അയാൾ പത്രത്തിൽ നിന്നും തല ഉയർത്തി നോക്കി. “ചേട്ടാ  ഇവിടെ…

  • സമരക്കാരെ സ്വാന്തനിപ്പിക്കുവാൻ സർക്കാർ പുതിയ കമ്മിറ്റിയെ നിയോഗിച്ചു. പരിസ്ഥിതി ശാസ്ത്ര വിദഗ്ധനു പകരം,  സ്പേസ്  സയന്റിസ്റ്റ്  കസ്തൂരി രംഗന്റെ  നേതൃത്വത്തിൽ  പുതിയ  പഠനങ്ങൾ  നടത്താൻ  തീരുമാനമായി.  പുതിയ സമിതിയുടെ പഠനങ്ങൾക്കു  ശേഷം  സമർപ്പിച്ച  കസ്തുരി  രംഗന്റെ റിപ്പോർട്ടിൽ,  ഗാഡ്ഗിലിന്റെ പഴയ  റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്ന പശ്ചിമ ഘട്ടത്തിലെ  ഭൂരിഭാഗം സോണുകളും  പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കപ്പെട്ടു. രോഗി ഇച്ചിച്ചതും, വൈദ്യൻ കല്പിച്ചതും പാൽ. കർഷകരും,  അവർക്കുവേണ്ടി മുതല കണ്ണീരൊഴുക്കിയ  രാഷ്ട്രീയക്കാരും,  മത നേതാക്കളും  ആശ്വസിച്ചു.  അതോടെ പ്രകൃതിയുടെ…

  • “ചാക്കൊച്ചായാ പുലി “ മുന്നിൽ പുലിയെ കണ്ട് ഭയന്ന് മറിയാമ്മ അലറി വിളിച്ചുകൊണ്ട് പറഞ്ഞു. ടൈഗർ പുലിയുടെ നേരെ മുന്നോട്ട് കുതിച്ചു ചാടിയപ്പോൾ അത് പിറകിലേക്ക് വലിഞ്ഞു. ചാക്കോച്ചൻ ഓടിച്ചെന്ന് മറിയാമ്മയെ കോരി എടുത്ത് മുറിയിലാക്കി. മറിയാമ്മ കിലുകിലാ വിറക്കുന്നുണ്ടായിരുന്നു. വള്ളി മറിയാമ്മയെ ആശ്വസിപ്പിച്ചു.   ടൈഗർ അപ്പോഴും കുരക്കുന്നുണ്ടായിരുന്നു. ചാക്കോച്ചൻ തോക്കുമെടുത്ത് മുറ്റത്തേക്കോടി. ടൈഗർ നോക്കി കുരച്ച ദിക്കിൽ നോക്കി. ആട്ടിൻ കൂടിന്റെ നേരെയാണ് ടൈഗറിന്റെ ശ്രദ്ധ. പെട്ടെന്ന് രണ്ടു തിളങ്ങുന്ന കണ്ണുകൾ ചാക്കോച്ചൻ കണ്ടു.…

  •  വിവാഹ ചടങ്ങുകൾ  കഴിഞ്ഞു കറിയാച്ചൻ ചങ്ങനാശ്ശേരിക്ക് ട്രെയിൻ കയറാൻ സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്നു. വിമോചന സമരക്കാർ അന്ന് അങ്കമാലി പോലീസ് സ്റ്റേഷനിലേക്ക് ഒരു പ്രതിഷേധ മാർച്ച് നടത്തുന്നുണ്ടായിരുന്നു. സമരക്കാർ ആവേശപൂർവം സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നു. പോലീസ് അവരെ തടഞ്ഞു. പോലീസ് സ്റ്റേഷന് അരികിലേക്ക് പോകാൻ സമരക്കാരെ അനുവദിച്ചില്ല.  സമരക്കാർ എതിർത്തു. ആവേശത്തള്ളലിൽ പോലീസുമായി ഉന്തും തള്ളുമായി. കറിയാച്ചൻ കുറച്ചു ദൂരേക്ക് ഒഴിഞ്ഞു മാറി നിന്നു. പെട്ടെന്ന് പോലീസ് ലാത്തി ചാർജ് ആരംഭിച്ചു. പക്ഷെ സമരക്കാരുടെ ആവേശത്തിന് ഒരു…

  • ചാക്കോച്ചൻ വീടിന്റെ മുൻവശത്തെ തിണ്ണയിൽ ഇട്ടിരുന്ന ചാരു കസേരയിൽ കണ്ണുമടച്ചു കിടന്നു.  പുറത്തു ചന്നം പിന്നം മഴ പെയ്യുന്നുണ്ട്.  തലേന്നു രാത്രിയിൽ തുടങ്ങിയ മഴയുടെ ശക്തി അല്പം കുറഞ്ഞിരിക്കുന്നു.  പക്ഷെ ആരോടോ കെറുവിച്ചിട്ടെന്നപോലെ മാനം മൂടി കെട്ടിതന്നെ ഇരുന്നു ,  മഴയുടെ രൗദ്ര ഭാവം വീണ്ടും പ്രകടിപ്പിക്കാൻ ഒരു നിമിത്തത്തിനായി കാത്തിരിക്കുന്ന പോലെ. അതിനെ സ്വാന്തനിപ്പിക്കാനെന്നവണ്ണം ഒരു തണുത്ത കാറ്റു വീശി. പറമ്പിന്റെ അതിരിലൂടെ ഒഴുകുന്ന കൈത്തോട്ടിൽ വെള്ളം കുത്തി ഒഴുകുന്ന ശബ്ദം തിണ്ണയിൽ കേൾക്കാം. കോഴിക്കൂടിന്…

  • (A true travel story) പകച്ചുപോയ നിമിഷങ്ങൾ. വിജയ് അഞ്ചു മിനിറ്റ് കണ്ണുകളടച്ചു പസിഫിക് സെന്ററിലെ സോഫയിൽ അതേ ഇരിപ്പ് ഇരുന്നു. ഈ സിറ്റുവേഷൻ ഉണ്ടാക്കിയത് താൻ തന്നെ ആണ്. ആ ബാഗ് സൂക്ഷിക്കാൻ ഒരിക്കലും സുജയെ ഏല്പിച്ചിട്ടില്ല.  അതൊരു സീനിയർ സിറ്റിസണിന്റെ പിടിവാശി ആയിരുന്നോ, അതോ തനിക്കു മാത്രമേ അതു സുരക്ഷിതമായി വെക്കുവാൻ പറ്റൂ എന്ന ഒരു ഈഗൊ ആയിരുന്നോ . അല്ല, വിജയ് മനസ്സിൽ പറഞ്ഞു. താൻ ആ ഉത്തരവാദിത്വം ബോധപൂർവം ഏറ്റെടുത്തതാണ്. സുജയുടെ…

  • (A true travel story) “ഇവിടെ ലോക്കൽ ട്രാവൽനുള്ള പാസ്സിന് ഗോ എക്‌സ്‌പ്ലോർ കാർഡ് എന്നാണ് പേര്. ഈ പാസ്സ് കൊണ്ട് ട്രാമിലും ബസ്സിലും യാത്ര ചെയ്യാം”. ഗോൾഡ് കോസ്റ്റ് എയർപോർട്ടിലെ ഔട്ലെറ്റിൽ നിന്നും വാങ്ങിയ ഗോൾഡ് കോസ്റ്റ് സിറ്റിയിൽ കറങ്ങാനുള്ള രണ്ടു പാസുകൾ സുജയെ കാണിച്ചുകൊണ്ട് വിജയ് പറഞ്ഞു. “ഇനി ബ്രിസ്ബെന് പോകാനുള്ള ട്രെയിൻ ടിക്കറ്റ് മാത്രം എടുത്താൽ മതി. അത് പോകുമ്പോൾ സ്റ്റേഷനിൽ നിന്നും എടുക്കാം “. ഒരു സാദാ എയർ പോർട്ടായിരുന്നു. ഗോൾഡ്…

  • (A True Travel Story) “സുജേ ഞാൻ അന്ന് ഡൽഹിയിൽ നിന്നും അമൃത്സർലേക്ക് പോകുമ്പോൾ ടേക്ക് ഓഫിന് തൊട്ടു മുൻപ് ATR ഫ്‌ലൈറ്റിന്റെ ചിറകിനടിയിലെ എൻജിനിൽ തീ കണ്ട സംഭവം പറഞ്ഞത് ഓർക്കുന്നുണ്ടോ. ഞാൻ തീ കണ്ട് വിളിച്ചു കൂവിയതും നല്ല വേഗത്തിൽ ഓടിക്കൊണ്ടിരുന്ന പ്ലെയിൻ ഓട്ടോമാറ്റിക് ആയി നിന്നതും ഒരേ സമയത്തായിരുന്നു. അന്ന് അതിനുമുൻപ് മറ്റൊരു സംഭവം കൂടി ഉണ്ടായി. നിന്നോടത് ഞാൻ പറഞ്ഞിരുന്നോ എന്ന് ഓർക്കുന്നില്ല”. എയർപോർട്ട് ലോഞ്ചിലെ സോഫയിൽ ചാഞ്ഞിരുന്ന്, കണ്ണുകൾ ഗോഗിൾ…