Please Play Audio for an Enhanced Reading Experience                                                 

അയാൾ പ്രതീക്ഷിച്ചതുപോലെ ഷേർളിയുടെ കോൾ തന്നെയായിരുന്നു അത്.

“താമസവും, ഫ്ലൈറ്റും ബുക്ക് ചെയ്‌തു, കേട്ടോ”

പ്രസന്ന സ്വരത്തിൽ ഷേർലി അറിയിച്ചു.

“എക്സോട്ടിക് ലൊക്കേഷൻ, നല്ല ആംബിയൻസ്”

കോട്ടജിൽ എത്തിയപ്പോൾ അയാൾ ഷേർളിയോട് പറഞ്ഞു. ഉച്ച തിരിഞ്ഞിരുന്നു അവർ ചെക്കിൻ ചെയ്തു കഴിഞ്ഞപ്പോൾ.

“ലഞ്ച് നമുക്ക് റെസ്റ്റോറന്റിൽ പോയി കഴിക്കാം, നല്ല വിശപ്പുണ്ട്.”

ഷേർളി പറഞ്ഞു.

വളരെ സാവകാശമായിരുന്നു അവർ ലഞ്ചു കഴിച്ചത്. നോർത്തിന്ത്യൻ ഡിഷസ് ഷേർളി നന്നായി ആസ്വദിക്കുന്നണ്ട്‍, അയാൾക്ക് തോന്നി.

“നമുക്കൊന്ന് പുറത്തിറങ്ങി നടന്നാലോ? റിസോർട് ഒന്ന് ചുറ്റിയടിക്കാം.കൊടുത്ത കാശ് മുതലാക്കണ്ടേ”?  ലഞ്ചു കഴിഞ്ഞപ്പോൾ ഷേർളി ചിരിച്ചു കൊണ്ട് പറഞ്ഞു.

ബില്ലിയാർഡ്സ് റൂമിൽ കുറച്ചു സമയം ചിലവഴിച്ചതുകൊണ്ട് അവർ മടങ്ങി ഷേർളിയുടെ റൂമിൽ എത്തിയപ്പോൾ സന്ധ്യയായി.

വളരെ ആകർഷണീയമായിരുന്നു ഷേർളിയുടെ റൂം. സ്വീട്ട് റൂം അല്ലെങ്കിലും. കിംഗ് സൈസ് ബെഡിന്റെ വളരെ അകലെയല്ലാതെ മനോഹരമായ റൌണ്ട് ടേബിളും സോഫയും ഈസി ചെയറും ഇട്ടിരുന്നു.

“ഇന്ന് ഞാൻ ഡ്രിങ്ക് കരുതിയിട്ടുണ്ട്”. ഷീവാസിന്റെ ബോട്ടിൽ ബാഗിൽനിന്നുഎടുത്തുകൊണ്ടു ഷേർലി പറഞ്ഞു. അവൾ അതുമായി സോഫയിൽ ചാരി ഇരുന്നു.

“ഞാൻ കുറച്ചു ഡിഷസ്  ഓർഡർ ചെയ്യാം സോഡയും ഐസും ഫ്രിഡ്ജിൽ ഉണ്ടെന്നു തോന്നുന്നു”.  സോഫയുടെ അഭിമുഖമായി ബെഡ്‌ഡിൽ ഇരുന്നുകൊണ്ട് വിജയ് തുടർന്നു. “ഇതിൽ മുക്കാൽ ഭാഗം മാത്രമേ സാധനം ഉള്ളല്ലോ.”

കുപ്പിയിലേക്ക് നോക്കികൊണ്ട്‌ അയാൾ പറഞ്ഞു.

” രണ്ടു പെഗ് മാത്രം കഴിക്കുന്ന ആളെന്തിനാണ് ഫുൾ ബോട്ടിൽ അന്വേഷിക്കുന്നത് ” വശ്യമായ ചിരിയോടെ ഷേർളി  അയാളെ കളിയാക്കി.

ഷേർളി  രണ്ടു ഗ്ലാസ്സുകളിലേക്കു വിസ്കി പകർന്നു. കുറച്ചു സോഡാ ഒഴിച്ച് ഐസ് ക്യൂബും ഇട്ടു. ബയറർ മേശമേൽ ഡിഷസ്  നിരത്തി.

“ചിയേർസ് ” ബയറർ പോയിക്കഴിഞ്ഞപ്പോൾ തന്റെ ഗ്ലാസ് ഉയർത്തി ഷേർലി പറഞ്ഞു.

“ചിയേർസ് “

പതിവുപോലെ ആദ്യ രണ്ടു പെഗ് അയാൾ സാവധാനം കഴിച്ചു.ഷേർലി വളരെ ഉത്സാഹവതിയായി കാണപ്പെട്ടു. ഷേർലി മൂന്നാമത്തെ പെഗും ഒഴിച്ചപ്പോൾ അയാൾക്കു വിലക്കാൻ തോന്നിയില്ല.  അയാൾകട്ടിലിൽ ചാരിയിരുന്നു.

ഷേർളി അയാളോട് ചോദിച്ചു.

”വിജയിന് പെനെലോപ്പിന്റെ കഥ അറിയാമോ”?.

അയാളുടെ മറുപടിക്ക് കാത്തുനിൽക്കാതെ ഷേർളി പെനെലോപ്പിന്റെ കഥ   പറയാൻ തുടങ്ങി…

പെനെലോപ്പിന്റെ   ഭർത്താവായ ഒഡീസിയസ്സ് ട്രോജൻ യുദ്ധത്തിനായി യാത്രയായി. അതോടെ അയാളുടെ രാജ്യമായ ഇത്താക്കയുടെ മുഴുവൻ ചുമതലയും പെനെലോപ്പിന്റെ ചുമലിലായി. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. സുന്ദരിയായിരുന്ന അവൾ അവളെ കാംക്ഷിച്ചിരുന്ന കുറെ പ്രഭുക്കന്മാരുടെ   നടുവിലായി.  അവർ അവളെ പ്രാപിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു., ദ്രോഹിച്ചുകൊണ്ടിരുന്നു. അതിന്റെ സമ്മർദ്ദം അതി കഠിനമായിരുന്നു. പതറാതെ അവൾ ഒറ്റക്കു പോരാടി. രാജ്യവും, കുടുംബവും കാത്ത് ശക്തയായി. പക്ഷെ യുദ്ധത്തിനെന്ന് പറഞ്ഞ് പോയ ഒഡീസിയസ്സ് പിന്നീട് എത്തിപ്പെട്ടത് ദേവതമാരുടെയും, സുന്ദരിമാരുടെയും കിടപ്പറകളിലായിരുന്നു. എല്ലാം നഷ്ടപ്പെട്ട് അവസാനം ഒരു ഭിക്ഷക്കാരന്റെ വേഷത്തിൽ ഒഡീസിയസ്സ്, പെനെലോപ്പിന്റെ അടുക്കൽ തിരിച്ചെത്തി”.

ശ്രദ്ധാപൂർവം കേട്ടുകൊണ്ടിരുന്ന വിജയിന്റെ കണ്ണുകളിലേക്ക് അവൾ ഒരു നിമിഷം നോക്കി, എന്നിട്ട് തുടർന്നു.

“വിവേക് തിരിച്ചുവരുമ്പോൾ പെനെലോപ്പ് ചെയ്തത് പോലെ ഒരു അഗ്നിപരീക്ഷ നടത്തി വിവേകിനെ എന്റെ ജീവിതത്തിലേക്ക് വീണ്ടും സ്വീകരിക്കാൻ എനിക്കു പറ്റില്ല, വിജയ്. എനിക്കത്ര ഹൃദയ വിശാലതയൊന്നും ഇല്ല “. ഷേർളിയുടെ ശബ്ദം ഉറച്ചതായിരുന്നു.

വിജയ് മറുപടിയൊന്നും പറയാതെ തന്റെ ഗ്ലാസിലെ ഐസ് ക്യൂബുകൾ ഉരുകുന്നത് നോക്കിയിരുന്നു. അയാൾ മനസ്സിലോർത്തു,

പക്ഷെ ഈ ലോകത്തിനു വേണ്ടത് ചിലപ്പതികാരത്തിലെ കണ്ണകിമാരെയും പെനെലോപ്പ് മാരേയുമാണ്. ഷേർളി പ്രതീക്ഷിക്കുന്നത് പോലെയല്ല. അതുകൊണ്ട് അവരുടെ  കഥകൾ മാത്രമേ എത്ര തിരഞ്ഞാലും നമുക്ക് കാണാൻ കഴിയൂ.

അറിയപ്പെടുന്ന പുരാണങ്ങളെല്ലാംതന്നെ പുരുഷന്മാർ രചിച്ചതുകൊണ്ടാവുമോ അത്.

ചോള രാജ്യത്തെ പുഹാർ എന്ന തുറമുഖ നഗരത്തിൽ സർവ്വ ഐശ്വര്യങ്ങളോടെ യുവ മിഥുനങ്ങളായ കണ്ണകിയും ഭർത്താവ് കോവളനും ജീവിച്ചുരുന്നു. ഒരു നാൾ കോവളൻ സുന്ദരിയും കൗശലക്കാരിയുമായ മാധവിയെ കണ്ടുമുട്ടുന്നു. അവളിൽ ആസക്തനായ കോവളൻ തന്റെ സർവ്വ സമ്പത്തും മാധവിക്കായി ധൂർത്തടിക്കുന്നു. കണ്ണകിയെ ഉപേക്ഷിച്ചു മാധവിയുടെ കൂടെയായി താമസം. അധികം വൈകാതെ സർവ്വ സമ്പത്തും നഷ്‌ടമായ കോവളൻ ദരിദ്രനാകുന്നു. അതോടെ മാധവി കോവളനെ ഒഴിവാക്കുന്നു. തെറ്റുമനസ്സിലാക്കിയ കോവളൻ തന്നെ കാത്തിരുന്ന കണ്ണകിയുടെ അടുത്തേക്ക് മടങ്ങി എത്തുന്നു. അവൾ  കോവളനെ സ്വീകരിക്കുന്നു. ജീവിതം വീണ്ടും കെട്ടിപ്പടുക്കുവാനായി അവർ പാണ്ഢ്യ രാജ്യത്തെ മധുരയിലേക്ക് താമസം മാറ്റുന്നു. കണ്ണകിയുടെ കയ്യിൽ അവശേഷിച്ചിരുന്ന വിലപിടിപ്പുള്ള, അവളുടെ സ്വന്തം സമ്പാദ്യമായിരുന്ന, മുത്തുകൾ പതിച്ചിരുന്ന രണ്ട് പാദസ്വരങ്ങളിൽ ഒന്ന് വിൽക്കുവാനായി കോവളനു നൽകുന്നു. കോവളൻ അതുമായി അങ്ങാടിയിലെത്തുന്നു. ആയിടെ കളവുപോയ പാണ്ഡ്യ രാജ്യത്തെ രാങ്‌ജിയുടെ അതേപോലുള്ള പദസരത്തിന്റെ അന്വേഷണത്തിലായിരുന്നു രാജ ഭടൻമാർ . തെറ്റിദ്ധരിച്ച അവർ കോവളനെ ബന്ധിച്ചു കൊട്ടാരത്തിൽ എത്തിക്കുന്നു.

വിവരം അറിഞ്ഞു രോഷാകുലയായ കണ്ണകി കൊട്ടാരത്തിലെത്തി മറ്റേ പാദസ്വരം രാജാവിനെ കാണിച്ചു ബോധിപ്പിച്ചു കോവളനെ രക്ഷിക്കുന്നു. പക്ഷെ അവളുടെ കോപാഗ്നിയിൽ ജ്വലിച്ചു മധുര നഗരം വെന്തെരിയുന്നു

ഷേർളിയെ നിരുത്സാഹപ്പെടുത്തേണ്ടെന്ന് കരുതി കണ്ണകിയുടെ കഥ വിജയ് അവളോടു പറഞ്ഞില്ല.

ഷേർളി അവരുടെ ഗ്ലാസ്സുകൾ വീണ്ടും നിറച്ചു.

അതുകഴിച്ചിട്ട്‌ അയാൾ ഗ്ലാസ് ഷേർളിയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

“ഇന്നിത്തിരി ഓവർ ആയെന്നു തോന്നുന്നു.” വിജയ്  ഒരു മയക്കത്തിലേക്ക് വീണു.

അന്നും നിലാവുള്ള ഒരുരാത്രിയായിരുന്നു. കാർമേഘമേതുമില്ലാത്ത മാനത്ത് അതി ശോഭയിൽ  തിളങ്ങി നിന്നിരുന്ന പൂർണേന്ദു, ഇമവെട്ടാതെ തന്റെ പ്രേയസ്വിയായ ക്ഷിതിയെ പാർത്തുകൊണ്ടിരുന്നു.  ഒരു ഇളംകാറ്റ് ആ പരിസരത്തിന് അധിക കുളിർമ പകർന്നിരുന്നു. ഏതോ രാപ്പാടി പ്രേമാദ്രയായി തന്റെ പ്രിയനെ വിളിക്കുന്ന ശബ്ദം ഒരു പ്രേമഗാനം പോലെ ആ ഹിൽസ്റ്റേഷനിലെ മരക്കൂട്ടത്തിൽനിന്നും മുഴങ്ങി കേട്ടിരുന്നു .

 സുജയുടെ പെർഫ്യുമിന്റെ മനം കവരുന്ന സുഗന്ധം തോന്നിയപ്പോഴാണ് അയാൾ മയക്കത്തിൽ നിന്നുണർന്നത്. പക്ഷെ, അപ്പോഴും അയാൾ മദ്യ ലഹരിയിൽ പാതി മയക്കത്തിൽ തന്നെയായിരുന്നു.  സ്ലീവ്‌ലെസ്ടോപ് ആണ് അന്നും രാത്രി ധരിച്ചിരുന്നത്. അവളുടെ  കൈകൾ സ്നേഹത്തോടെ അയാളെ പൊതിഞ്ഞു. അവളുടെ വിറയാർന്ന ചുണ്ടുകൾ അയാളുടെ ഇരു കവിളുകളെയും മാറിമാറി ചുംബിച്ചു. അയാളും അനിർവചനീയമായ സ്നേഹപാരവശ്യത്തോടെ  അവളെ ചേർത്തണച്ചു. ഇത്രയും വർഷങ്ങ്ൾക്ക് ശേഷം തന്നിലെ പുരുഷനുണരുന്നത് പാതി മയക്കത്തിലും ആശ്ചര്യത്തോടെ അയാൾ തിരിച്ചറിഞ്ഞു….

 ഇന്റർകോമിന്റെ ശബ്ദം കേട്ടാണ് അയാൾ ഉറക്കമുണർന്നത്. അയാൾ മൊബൈൽ നോക്കി. സമയം രാവിലെ  എട്ടരയാകുന്നു.

” ഗുഡ് മോർണിംഗ് സാർ ” ഇന്റർകോമിൽ സർവീസ് എക്സിക്യൂട്ടീവിന്റെ ശബ്ദം മുഴങ്ങി. “എട്ടരയ്ക്ക് സാറിനെ ഉണർത്തി ബ്രേക്ഫാസ്റ്റിനു അയക്കണമെന്ന് പോകുന്നതിനുമുമ്പ് മാഡം  പറഞ്ഞിരുന്നു” .

“എന്ത് പറഞ്ഞു?, എവിടെ പോയി?” സ്വന്തം കാതുകളെ വിശ്വസിക്കാനാവാതെ, ചുറ്റും നോക്കികൊണ്ട് അയാൾ ചോദിച്ചു.

മാഡത്തിന്റെ ഫ്ലൈറ്റ് പന്ത്രണ്ടു മണിക്കാണല്ലോ. അതുകൊണ്ടു ഏഴു മണിക്ക് തന്നെ മുംബൈ എയർപോർട്ടിലേക്ക് തിരിച്ചു, സർ പന്ത്രണ്ടുമണിക്ക്‌ തിരിക്കുമെന്ന് പറഞ്ഞു. ബിൽ എല്ലാം അഡ്വാൻസ് ആയി പേ  ചെയ്തിട്ടുണ്ടല്ലോ.”

അയാൾക്കു അതികലശലായ ദേഷ്യമാണ് തോന്നിയത്. തലേന്ന് രാത്രിയിലെ സംഭവങ്ങൾ ഒരു സ്വപ്നത്തിലെന്നപോലെ അയാളുടെ കണ്മുന്നിലെത്തി.

” മി, ടൂ ! ? “…..ഷേർളി അവിടെയില്ലെന്ന് അയാൾക്ക് വിശ്വസിക്കാനായില്ല. അയാളിൽ ദേഷ്യം നുരഞ്ഞു പൊന്തി.

വാട്സ്ആപ്പ് മെസ്സേജിന്റെ  ടോൺ കേട്ട് അയാൾ മൊബൈലെടുത്തു.

ഷേർളിയുടെ മെസ്സേജ് ആണ്.

“ഗുഡ് മോർണിംഗ് വിജയ്, ഐ ആം വെരി സോറി ഫോർ ലീവിങ് യൂ വിതൗട് സെയിങ് ബൈ . സം ഹൗ ,  ഐ വാസ് നോട് കംഫോർട്ടബ്ൾ ടു ഫേസ് യു.  

ദേർ ഈസ് നോ അദർ റീസൺ, പ്ളീസ് ബിലീവ് മി…. പ്ളീസ്”.

ഷേർളി ചെയ്തത് ഒട്ടും ശെരിയായില്ല . അയാൾ മനസ്സിൽ പറഞ്ഞു. അയാളുടെ ദേഷ്യം കലശ്ശലായി, പക്ഷെ മറുപടി ഒന്നും അയച്ചില്ല.

ഒരിടവേളക്ക് ശേഷം അടുത്ത മെസ്സേജ്.

“വിജയ് , റീസെന്റലി ഐ കേം ടു നോ ദാറ്റ് വിവേക് വിൽ ബി റീലീസ്‌ഡ് ഫ്രം ജയിൽ ബൈ നെക്സ്റ്റ് മന്ത്. ഐ വാസ് ജസ്റ്റ് ഷോക്ക്ഡ് ആൻഡ് പാനിക്ക്ഡ് . ഐ ഡോണ്ട്  നോ വാട്ട് ഓൾ ദാറ്റ് മാൻ കുഡ് ഡൂ . ഐ കണ്ണോട് മീറ്റ് ഹിം , ഐ കണ്ണോട് ലീവ് വിത്ത് ഹിം . ഐ ഡിഡിണ്ട് നോ വാട്ട് ടു ഡൂ. ഐ ജസ്റ്റ് വാണ്ടഡ് ടു റൺ എവെയ് ടു എ ഫാർ എവേ പ്ലെസ്”.

ലെക്കിലി , ആൻ ഓപ്പണിങ് കേം അപ്പ് ഇൻ ഔർ കമ്പനി ടോറോന്റോ ഓഫീസ് , ആൻഡ് ദെ ഓഫേർഡ് ഇറ്റ് ടു മീ . യെസ് , മിറാക്കിൾസ് ഡൂ ഹാപ്പെൻ , വിജയ്.  ഐ വിൽ ഫ്‌ളൈ ടു കാനഡ നെക്സ്റ്റ് വീക്ക് , വെൽ ബിഫോർ വിവേക് ഗെറ്റ്സ് റീലീസ്‌ഡ് ഫ്രം ജയിൽ .”

“ഐ ഹാവ് ടു റീച് ഡൽഹി ടുഡേ അറ്റ് എനി കോസ്ട് . റ്റുമോറോ ഐ ഹാവ് ഇമ്പോർട്ടന്റ് മീറ്റിംഗ്‌സ് ഇൻ ഡൽഹി അറ്റ് മൈ ഹെഡ് ഓഫിസ്,  ആൻഡ് ഇൻ ദി കനേഡിയൻ എംബസ്സി ഫോർ മൈ കനേഡിയൻ വിസാ.”

വീണ്ടും ഒരിടവേളക്ക് ശേഷം അടുത്ത മെസ്സേജ്.

” ബിലീവ് മി വിജയ് , ഫസ്റ്റ് , ഐ ഫൗണ്ട് എ ഗാർഡിയൻ ഇൻ യൂ ടു പ്രൊട്ടക്ട മീ ഇൻ മൈ സ്‌ട്രെഗ്ഗൽസ്. ലേറ്റെർ ,  ഐ ഫൗണ്ട് സെക്യൂരിറ്റി ഇൻ യൂ .  മൈ അഡ്വക്കേറ് സെയ്‌സ് ദാറ്റ് മൈ ഡിവോഴ്സ് ഓർഡർ വിൽ കം ഇൻ സിക്സ് മന്ത് ടൈം.

  വിജയ് എനിക്കും റിയക്കുമൊപ്പം കാനഡയ്ക്ക് വരണം. അതെല്ലാവർക്കും സന്തോഷമാകും, വൈഷ്ണവിക്കും.”

വീണ്ടും ഒരിടവേളക്ക് ശേഷം അടുത്ത മെസ്സേജ്.

വിജയ് എന്നോട് ഇത്ര കലശലായ ദേഷ്യത്തിലാണോ? ഒരു മറുപടിയും തരില്ലേ?

വിജയ് , എനിക്ക് ഒരുകാര്യം തീർച്ചയുണ്ട്,  

വിജയ് കാനഡയ്ക്ക് വന്നാൽ സ്വർഗത്തിലിരുന്ന് സുജച്ചേച്ചിയും സന്തോഷിക്കും.”

പെട്ടെന്നുള്ള സുജയുടെ സ്മരണ അയാളിൽ എന്തെന്നില്ലാത്ത ഒരു പാരവശ്യം ഉണ്ടാക്കി.അയാൾ വാലെറ്റ് തുറന്ന് സുജയുടെ ഫോട്ടോയിലെ ചിരിക്കുന്ന മുഖം നോക്കി.

അന്നാദ്യമായി സുജയുടെ ചിരിയിൽ ഒരു നിഗൂഢത അയാൾക്കു തോന്നി.

( അവസാനിച്ചു )

Audio Credits : Indupushpam Choodi….Movie – Vaisali

Posted in

3 responses to “ഷേർളി III”

  1. Sudhir M Das Avatar
    Sudhir M Das

    Very nice 👍👏

  2. Leelu Avatar
    Leelu

    വായിച്ചു.എഴുത്ത് നന്നായിട്ടുണ്ട്. ഈ കഥയിൽ ഉടനീളം സന്ദർഭത്തിനനുസരിച്ച്
    മറ്റു പുസ്തകങ്ങളിലെ വായനാനുഭവം
    പങ്കുവെച്ചത് നന്നായിട്ടുണ്ട്. തുടർന്നും എഴുതിക്കൊണ്ടേയിരിക്കുക. ഓരോ കഥയും എഴുതി കഴിയുമ്പോൾ തോന്നുന്ന സംതൃപ്തി….That is great 👍👍👏👏😊

    1. Jarard Thomas Avatar

      Your comments give lot of confidence. Thanks.

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading