ഫ്ലാറ്റിന്റെ മുന്നിലെ വിശാലമായ മുറ്റത്തു ടൈൽസ് വിരിച്ചിരിക്കുന്നു. കറുപ്പും ചുവപ്പും ഇടകലർന്ന നിറത്തിൽ . മുൻവശത്തു വിശാലമായ പുൽത്തകിടിയും , അതിന്റെ ഒരുഭാഗത് അരികിലായി തടിയുടേത് എന്നുതോന്നിക്കുന്ന സിമന്റ് ബെഞ്ചകളും, വേറൊരു ഭാഗത്തു കുട്ടികൾക്ക് കളിക്കുവാൻ ഊഞ്ഞാലും സ്ലൈഡുകളും ഒരുക്കിയിരിക്കുന്നു .പേരറിയാത്ത ,നിറയെ ഇലകളുള്ള കുറ്റിമരങ്ങൾ അവിടവിടെയായി ഭംഗിയായി ക്രോപ് ചെയ്ത് നിർത്തിയിരിക്കുന്നു .പല നിറങ്ങളിലുള്ള റോസയും മറ്റു പൂച്ചെടികളും ഭംഗിയായി പെയിന്റ് ചെയ്ത പൂച്ചട്ടികളിലും സിമന്റ് തൊട്ടികളിലുമായി മുറ്റത്തിന്റെ അതിർത്തികളിൽ പൂത്തു നില്കുന്നു . ആകെ വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം .

രാവിലെ ആറേകാൽ മണിയോടെ പതിമൂന്നാം നിലയിലെ ഫ്ലാറ്റിൽ നിന്നും അയാൾ ലിഫ്റ്റിൽ  മുറ്റത്തെത്തി . ഒന്ന് രണ്ടു പേർ ഫ്ലാറ്റിനു ചുറ്റും  മുറ്റത്തു കൂടി പ്രഭാത സവാരി നടത്തുന്നുണ്ട്. 

ഉദ്യോഗത്തിൽനിന്നും വിരമിച്ചതിനുശേഷമാണ് അയാളും ഭാര്യയും ഈ ഫ്ലാറ്റിലേക്ക് ദൂരെയുള്ള നഗരത്തിൽനിന്നും താമസം മാറ്റിയത് . അധികകാലം ആയിട്ടില്ല .

 അയാളും ഫ്ലാറ്റിനു ചുറ്റും നടക്കാൻ തുടങ്ങി . മോർണിംഗിവാക് അയാൾക്ക് പണ്ടുമുതലേയുള്ള ഒഴിവാക്കാനാവാത്ത ശീലമാണ്. ആരോഗ്യം സൂക്ഷിക്കുന്ന കാര്യത്തിൽ അയാൾ വളരെ ശ്രദ്ധാലുവാണ് .

“റീറ്ററ്മന്റിനു ശേഷം വേണം ജീവിതം ഒന്നാഘോഷിക്കാൻ. അതിനു നമ്മൾ ആരോഗ്യം സൂക്ഷിക്കണം” അയാൾ ഭാര്യയെ എപ്പോഴും ഓർമിപ്പിക്കും.

“സാധാരണക്കാരന്റെ നടക്കാത്ത സ്വപ്നം” . ഭാര്യയുടെ സ്ഥിരം മറുപടി .

“പെൻഷൻ പറ്റിയാൽ പിന്നെ ഞാനൊരു പണിയും ചെയ്യില്ല നിന്നെയുംകൊണ്ട് ഈ ലോകം മുഴുവനും കറങ്ങും . അപ്പോൾ എനിക്ക് വയ്യാ , ക്ഷീണമാണ് എന്നൊന്നും പറഞ്ഞേക്കല്ലു “

അയാളും വിടില്ല

എപ്പോഴും അയാൾ നടക്കാറുള്ളത് ജോലിചെയ്യുന്ന നഗരത്തിലെ താമസസ്ഥലത്തിനടുത്തുള്ള പാർക്കിലോ , മൈതാനത്തോ ,കടൽത്തീരത്തോ ഒക്കെയാണ്.അതുകൊണ്ടായിരിക്കും രണ്ടു റൗണ്ട്  നടന്നു കഴിഞ്ഞപ്പോൾ അയാൾക്ക്‌ ഒരു മടുപ്പു തോന്നി .

അയാൾ മുൻവശത്തെ ഗേറ്റിലേക്ക് നടന്നു . റോഡിലേക്കിറങ്ങി .  മെയിൻ റോഡിൽ ഇടതു ഭാഗത്തേക്കയാൾ നടന്നു . നൂറടി നടന്നപ്പോൾ  ഇടതു ഭാഗത്തേക്കൊരു ഇടവഴി കണ്ടു. അയാൾ ആ  ഇടവഴിയിലൂടെ നടന്നു . ഏതാണ്ട്  അര കിലോമീറ്റർ വളഞ്ഞു പുളഞ്ഞു പോകുന്ന ഇടവഴിയിലൂടെ നടന്നപ്പോൾ  വീണ്ടുമൊരു ടാർ റോഡിലെത്തി . ഈ ടാർ റോഡ് അയാളെ നയിച്ചത് ഫ്ലാറ്റിന്റെ പിറകിലായുള്ള വിശാലമായ നെൽ പാടത്തിലേക്കാണ്. റോഡിൻറെ രണ്ടു വശവും നെൽ വയലുകൾ . വിതച്ചിട്ടു അധികമായില്ലെന്നു തോന്നുന്നു . ഇളം പച്ച നിറത്തിലുള്ള നെൽനാമ്പുകൾ പാടത്തെ വെള്ളത്തിൽ തലയുയർത്തി എത്തിനോക്കുന്നു .  അവക്കുമുകളിൽ മൂടൽ മഞ്ഞിന്റെ  നേർത്ത മൂടുപടം  പോലെ ജലത്തിൽനിന്നുള്ള നീരാവി. അവയെ ആർത്തിയോടെ നുകരാൻ ഇനിയും സൂര്യ കിരണങ്ങൾ എത്തിയിട്ടില്ല

അയാൾ റോഡിലൂടെ മുന്നോട്ടു നടന്നു . നേർത്ത തണുപ്പുള്ള ഇളം തെന്നൽ അയാൾക്കു ഉന്മേഷം  പകർന്നു.

നീല നിശീഥിനി …… പഴയ സിനിമാഗാനം അയാളുടെ ചുണ്ടിൽ തത്തികളിച്ചു

ഈ വയലിന്റെ അങ്ങേതലക്കൽ പുഴയാകണം . ഏകദേശമൊരു ഭൂമിശാശ്ത്രം ഫ്ളാറ്റിലെ ക്കെയർടേക്കറിൽനിന്നും അയാൾ മനസ്സിലാക്കിയിട്ടുണ്ട്. അയാൾ വീണ്ടും മുന്നോട്ടു നടന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ വീടുകളും ,ഒരു പള്ളിയും അയാൾ കണ്ടു . ഒന്നുരണ്ടു ചായക്കടകളിൽ വളരെ കുറച്ചാൾക്കാർ ചായ കുടിക്കാനെത്തിയിരിക്കുന്നു . മറ്റു ചെറിയ കടകളൊന്നും തുറന്നിട്ടില്ല .റോഡിലും ആളുകൾ തീരെയില്ല .ആകെയൊരു ഗ്രാമാന്തരീക്ഷം .ഒന്നോരണ്ടോ പ്രഭാത സവാരിക്കാരെ അയാൾ കണ്ടു .

ഏകദേശം രണ്ടു കിലോമീറ്റർ പിന്നിട്ടപ്പോൾ തെങ്ങിൻതോപ്പുകളും ഏത്തവാഴ തോട്ടങ്ങളും കാണാനായി .പുഴ തീർച്ചയായും ഇതിനടുത്തായിരിക്കണം . മുമ്പിൽ ഒരു വളവാണ്‌ . വളവു പിന്നിട്ടപ്പോൾ പൊടുന്നനെ പുഴയിലേക്കെന്നപോലെ ചാഞ്ഞു നിൽക്കുന്ന ചില മരങ്ങളും , കുറ്റിച്ചെടികളും ,വള്ളിച്ചെടികളും അയാളുടെ ദൃഷ്ടിയിൽ പെട്ടു. അത് പിന്നിട്ടപ്പോൾ ഇടതു ഭാഗത്തു പുഴയിലേക്കിറങ്ങാനുള്ള പടവുകൾ അയാൾ കണ്ടു . കുളിക്കടവായിരിക്കണം, അയാൾ മനസ്സിൽ പറഞ്ഞു

പടവുകളെ രണ്ടായി തിരിക്കാനായി നടുവിലൂടെ ഒരു ഭിത്തി കെട്ടിയിരിക്കുന്നു .സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം തിരിച്ചതായിരിക്കണം .ആദ്യത്തെ പടവിൽ ആരെയും കണ്ടില്ല .അയാൾ പുഴയിലേക്ക് നോക്കി . പുഴ വളഞ്ഞൊഴുകുന്നത് കൊണ്ടാകണം ആ ഭാഗത്തു നല്ല വീതിയുണ്ട്  പുഴയ്ക്ക്. റോഡിൽ നിന്നും കുറച്ചു  പടവുകൾ കഴിഞ്ഞാൽ ഒരു സിമന്റ് തിട്ടയാണ്‌. വീണ്ടും പുഴയിലേക്ക് പടവുകൾ. താഴത്തെ  പടവുകളിൽ മൂന്നെണ്ണം കഴിഞ്ഞാൽ പുഴവെള്ളം . പുഴയിൽ വലിയ ഒഴുക്കില്ല . പുഴയിലേക്കു ചാഞ്ഞുനിൽക്കുന്ന ഒരു വലിയമരം. നിറയെ പച്ചിലകൾ. മരത്തിൽ നിന്നും വീഴുന്ന എന്തോ പുഴയിൽ പൂക്കളങ്ങൾ വരക്കുന്നു. നിരന്തരം വലുതാകുന്ന വൃത്തങ്ങൾ. അയാൾ കാതുകത്തോടെ അത് നോക്കി നിന്നു .

 ഒരിരമ്പൽ കേട്ട് അയാൾ തലയുയർത്തി . ഒരു വിമാനം  സാമാന്യം താഴ്ന്നു പറന്നു പോകുന്നു,വിമാനത്തിന്റെ പ്രതിബിംബം ഒരുനിമിഷം അയാൾ പുഴയിൽ കണ്ടു വിമാനത്താവളത്തിലേക്ക് അധികം ദൂരമില്ലെന്നു അയാൾക്ക്‌ മനസ്സിലായി . 

 അടുത്തെവിടെയോ അമ്പലത്തിൽനിന്നു മുഴങ്ങിയ  ശംഖൊലി അയാൾ കേട്ടു. മൈക്കിൾ നിന്നും ഒഴുകിയെത്തുന്ന നേർത്ത സ്വരത്തിലുള്ള  ഭക്തി ഗാനങ്ങളും. അയാൾ ഇടഭിത്തിയുടെ അപ്പുറത്തുള്ള  പടവുകളിലേക്കു സാവധാനം നീങ്ങി.

പുഴയിലേക്കുനോക്കിയ അയാൾ പൊടുന്നനെ സ്തബ്ധനായി നിന്നു.

മധ്യവയസ്സു പിന്നിട്ട തേജസ്വിനിയായ  ഒരു സ്ത്രീ പുഴയിൽനിന്നും പടവുകൾ കയറി വരുന്നു . കോടികളർ മുണ്ടു കഴുത്തറ്റം ഉയർത്തി ഉടുത്തിരിക്കുന്നു. അഴിച്ചിട്ട നീണ്ടമുടിയില്നിന്നും മുത്തുമണികൾ പോലെ ഇറ്റുവീഴുന്ന ജല കണികകൾ.

അയാൾക്കകപ്പാടെ ഒരുതരം അരുതായ്ക തോന്നി . വേഗം തിരിച്ചു നടക്കാനൊരുങ്ങി .താൻ ഈ കടവിലേക്കെത്തിയത് തെറ്റായിപോയോ ? അയാൾ ചുറ്റും നോക്കി . സ്ത്രീകളുടെ കുളി കടവെന്നൊന്നും എഴുതി വെച്ചിട്ടില്ല .അപ്പോൾ പിന്നെ താനെങ്ങിനെ അറിയുവാനാണ് . അയാൾ ആശ്വസിച്ചു. അയാളുടെ കുറ്റബോധത്തിനു തെല്ലൊരു അയവുവന്നു . എങ്കിലും അയാൾ ജാള്യതയോടെ പിന്തിരിഞ്ഞു .

“ഇവിടെ പുതിയ ആളായിരിക്കും, മുൻപെങ്ങും കണ്ടിട്ടില്ലല്ലോ “അയാളെ ആശ്വസിപ്പിക്കാനെന്നവണ്ണം അവർ ചോദിച്ചു .

അയാൾ തിരിഞ്ഞു നോക്കി. കുലീനയായ അവരുടെ മുഖത്തിന് എന്തൊരു തേജസ് .

“അതെ ഇവിടെ അടുത്തുള്ള ഫ്ളാറ്റിലെ പുതിയ താമസക്കാരാണ്” . ഒതുങ്ങി നിന്നുകൊണ്ട് അയാൾ പറഞ്ഞു .

“പുതിയ ഫ്ലാറ്റിൽ നിറയെ താമസക്കാരായെന്നു ആശ്രമത്തിലെ  കുട്ടി പറയുന്നത് കേട്ടു” അവർ പറഞ്ഞു .

“ആശ്രമമോ ,ഇവിടെ അടുത്ത് ആശ്രമമുണ്ടോ ?” അയാൾ ആകാംക്ഷയോടെ ചോദിച്ചു .

“അതെ ,അമ്പലത്തിനടുത്തുള്ള  ആശ്രമത്തെകുറിച്ചു കേട്ടിട്ടില്ലേ? സദാനന്ദ ഗുരുജിയെ അറിയാത്തവരായി ആരാണുള്ളത് ?”

“ഞങ്ങളീ നാട്ടിൽ ആദ്യമായിട്ടാണ് ,അതുകൊണ്ടായിരിക്കും .” അയാൾ മറുപടി പറഞ്ഞു . “പക്ഷെ ഗുരുവിനെക്കുറിച്ചു കേട്ടിട്ടുണ്ട്.”

“ഗുരുവിനെ കാണാനും ,ആ വചനങ്ങൾ കേൾക്കുവാനും എത്രയധികം പേരാണ് വന്നിരുന്നത് .എത്രയധികം ആളുകളുടെ ജീവിതത്തിലാണ് പോസിറ്റീവ് മാറ്റങ്ങൾ വന്നിട്ടുള്ളത്‌. ആഴ്ചയിൽ മൂന്നു ദിവസം രാവിലെയും ,വൈകിട്ടും ഗുരുജി സദസ്സ് നടത്തിയിരുന്നു . അത് കഴിയുമ്പോൾ ആളുകളുടെ മനസ്സ് ഒരു പ്രത്യേകമായ ആനന്ദാവസ്ഥയിലെത്തുമെന്ന് അവർ ആഹ്ലാദത്തോടെ പറഞ്ഞിട്ടുണ്ട്.

ആഴ്ചയിലൊരു ദിവസം ഗുരുജി ചില ചികിത്സ്‌കളും നടത്തിയിരുന്നു . ഗുരുജിയുടെ ചികിത്സ നേടിയ എത്രയോ ആളുകൾ അവരുടെ യുവത്വത്തിലേക്ക്മടങ്ങിയിട്ടുണ്ടെന്ന് സാക്ഷ്യം പറഞ്ഞിട്ടുണ്ട് .അതെല്ലാം ആരും ആവശ്യപ്പെടാതെ അവർ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ് .ഗുരുജി ആരോടും ഒരു പൈസ പോലും പ്രതിഫലം വാങ്ങിയിട്ടില്ല .” അവർ പറഞ്ഞു .

“ഇപ്പോഴും ചികിത്സായൊക്കെ ഉണ്ടോ ? ” അയാൾ ആകാംക്ഷയോടെ ചോദിച്ചു .

ഗുരുജി കുറെ വര്ഷം മുൻപ് സമാധിയായ വിവരം അയാൾ കേട്ടിരുന്നു .

ജോലിയിലിരുന്ന സമയത്തു് അയാൾ കഠിനാധ്വാനി ആയിരുന്നു .വർക്കഹോളിക് . എത്ര പെട്ടെന്നാണ് വയസ്സായത്.പ്രത്യേകിച്ച് റിട്ടയർമെന്റിനു  ശേഷം ഈ വളരെ ചുരുങ്ങിയ നാളുകളിൽ . രണ്ടുമൂന്ന് മാസത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ശരീരത്തിലുണ്ടായത് .ഒരു പക്ഷെ കുറെ വർഷങ്ങളായുള്ള മാറ്റങ്ങളായിരിക്കാം .ജോലിത്തിരക്കിൽ ശ്രദ്ധിക്കാഞ്ഞതാവാം . കഠിനമായി അദ്വാനിച്ച പൈസയുണ്ടാക്കി കുട്ടികളെ ഒരുകരക്കെത്തിച്ചാൽപ്പിന്നെ  റിട്ടയർമെന്റിനു ശേഷം ജീവിതം ആസ്വദിക്കാമെന്നത് ഒരു മിഥ്യയാണെന്ന് ഈ   ചുരുങ്ങിയ നാളുകളിൽ തന്നെ അയാൾ മനിസ്സിലാക്കി .

 “എല്ലാം അതിന്റെതായ സമയത്തു് തന്നെ ചെയ്യണം ദാസാ “

ഈയിടെയായി അയാൾ സ്വയം പറയുന്ന ഒരു വാചകമാണ് .

“വളരെ അടുത്തറിയാവുന്ന ആളുകൾ വന്നാൽ ഞാൻ ചില ഔഷധങ്ങൾ കൊടുക്കാറുണ്ട് .” അവർ പറഞ്ഞു .

അവരുടെ വാക്കുകൾ അയാളുടെ ചെവിയിൽ അമൃതവർഷമായി. ഒരു പക്ഷെ ഇതൊരു പിടിവള്ളി ആയിരിക്കും ,തന്റെ ആഗ്രഹങ്ങൾ സഫലമാകുവാൻ .

“ഞാൻ ആശ്രമത്തിലേക്കൊന്നു വന്നോട്ടെ ?എനിക്കും ചില ഉപദേശങ്ങളും,ഔഷധങ്ങളും അത്യാവശ്യമുണ്ട് .”മടിച്ചുമടിച് അയാൾ ചോദിച്ചു .ആദ്യമായി കണ്ടയാളോട് ചോദിക്കുന്നതിലെ അനൗചിത്യം അയാളെ അലട്ടി ,അതും ഒരു സ്ത്രീയോട് .

“എന്റെ കൂടെ വന്നോളൂ” .അവർ മുൻപേ നടന്നു .

എന്തൊരു കുലീനത്വമാണിവർക്ക് , അയാൾ വീണ്ടും മനസ്സിൽ പറഞ്ഞു. തലമുടി മുഴുവൻ നരച്ചിരിക്കുന്നു .അവർക്ക് എത്ര പ്രായമുണ്ടാവും .ഗുരുപത്നി ആണെങ്കിൽ ഉറപ്പായും എഴുപതിനുമേൽ ഉണ്ടാവും .പക്ഷെ അന്പതിനുമേൽ തോന്നുകയില്ല .ഒരുപക്ഷെ ഇവരും ഗുരുജിയുടെ ഔഷധങ്ങൾ സേവിക്കുന്നുണ്ടാവാം .അപ്പോൾ ഔഷധം കിട്ടിയാൽ തനിക്കും  തന്റെ യവ്വനം തിരിച്ചുകിട്ടുമായിരിക്കും .അയാൾക്ക് നടപ്പിന് വേഗത പോരെന്ന് തോന്നി. ഭാര്യയെക്കൂടി നിർബന്ധിച്ചു നടക്കാൻ കൊണ്ടുവരേണ്ടതായിരുന്നു .അയാൾക്ക്‌ ഉള്ളിൽ നഷ്ടബോധം തോന്നി .

“ഇവിടെ വിശ്രമിച്ചുകൊള്ളു .എനിക്ക് അരമണിക്കൂർ ധ്യാനമുണ്ട്. ഞാൻ ഒരു മണിക്കൂറിനുള്ളിലെത്താം .”ആശ്രമത്തിലെ കോലായിത്തിയപ്പോൾ ആ തേജസ്വിനി  പറഞ്ഞു .

അയാൾ ചുറ്റും നോക്കി . തൊടി നിറയെ ഔഷധ സസ്യങ്ങളും , പൂച്ചെടികളും , ഫലവൃക്ഷങ്ങളും . മരങ്ങളിൽ ഏതെല്ലാമോ പക്ഷികൾ.  കുളിർമയുള്ള അന്തരീക്ഷം . ഒരറ്റത്തായി അൻപതു ആളുകൾക്കെങ്കിലും സുഖമായി ഇരിക്കാവുന്ന മുളകൊണ്ടുണ്ടാക്കിയ ഒരു പന്തൽ

അയാൾ ആശ്രമത്തിന്റെ പൂമുഖമാകെ കണ്ണോടിച്ചു . തറയിൽ ഓട് പാകിയിരിക്കുന്നു.നീണ്ട പൂമുഖത്തു  നാല് തൂണുകൾ. തൂണുകളെ ബന്ധിപ്പിച്ചുകൊണ്ട് അരമതിൽ. പൂമുഖത്തു തടികൊണ്ടുണ്ടാക്കിയ പഴയ മാതൃകയിലുള്ള തടി കസേരകൾ .

വീതികുറഞ്ഞ ഒരു നീണ്ട തടിമേശയും , മേശയിൽ ഒരു മൺകൂജയും. വീതികുറഞ്ഞ തട്ടുകളുള്ള സാമാന്യം നീളമുള്ള ഒരു തടി അലമാരയും പൂമുഖത്തുണ്ട്. പൂമുഖത്തേക്കു കയറുന്ന പടികളിൽ താഴത്തെ പടിയിൽ ഒരു കിണ്ടിയിൽ വെള്ളം വെച്ചിരുന്നു.

ഭിത്തിയിലെ തടിയലമാരയിൽ അടപ്പുള്ള കുറെ മണ്പാത്രങ്ങളും ഭരണികളും .അതിലായിരിക്കണം ഔഷധങ്ങളിരിക്കുന്നത്.

തന്റെ യവ്വനം വീണ്ടെടുക്കുവാൻ പോകുന്ന ഔഷധങ്ങൾ !

 ഒരു മണിക്കൂറിനുള്ളിൽത്തന്നെ അവർ മടങ്ങിയെത്തി .കോടിമുണ്ടും ,നേര്യതുമാണിപ്പോൾ ധരിച്ചിരിക്കുന്നത് .അവരുടെ മുഖത്തെ അഭൗമികമായ തേജസ്സ് അയാളെ വീണ്ടും അതിശയിപ്പിച്ചു . താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരിയായ സ്ത്രീ ഇവരാണെന്നു അയാൾക്ക് തോന്നി .

ആ തേജസ്വിനി സാവധാനം അയാളുടെ മുന്നിലെ ഒരു കസേരയിൽ ഇരുന്നു. ധ്യാനത്തിലെന്നപോലെ അവരുടെ കണ്ണുകൾ സാവധാനം അടഞ്ഞു . മുഖത്ത് അഭൗമികമായ ഒരു മന്ദഹാസം അയാൾ കണ്ടു.

എത്രനേരം അങ്ങിനെ ഇരുന്നെന്ന് അയാൾക്കറിയില്ല . എന്താണ് അവർ സംസാരിക്കുവാൻ വൈകുന്നത് ? അയാൾ അക്ഷമനായി. മെല്ലെമെല്ലെ അയാളുടെ കണ്ണുകളും അടഞ്ഞു …..

“ഇന്നെന്താ എണീക്കുവാൻ വൈകുന്നത് ?നടക്കാനൊന്നും പോകുന്നില്ലേ ?” കാത്തിരുന്ന സംസാരം സ്വപ്നത്തിലെന്നപോലെ അയാൾ കേട്ടു .

കണ്ണ് തുറന്നപ്പോൾ ഭാര്യ ബെഡിന്റെ ഓരത്തിരുന്നു  മുടി

ചീകുന്നു . അയാൾ തെല്ലു ജാള്യതയോടെ മെല്ലെയെഴുന്നേറ്റു മറുപടിയൊന്നും പറയാതെ ബാത്റൂമിലേക്കു നടന്നു .

                                                                                       ….. തുടരും

Audio credits:

Song: Aayirum Kannumayi

Movie: Nokketha Doorathu Kannumnattu

Posted in

13 responses to “മരീചിക 1”

  1. Gopikrishnan S Menon Avatar
    Gopikrishnan S Menon

    First look is good, all the best.

    1. Jarard Thomas Avatar

      Thanks Gopikrishnan

  2. Smith Avatar
    Smith

    Interesting read. Little bit of suspense, creating curiosity. Please continue 👍💐

    1. Jarard Thomas Avatar

      Thanks Dear Smith

  3. ramesh divakaran Avatar
    ramesh divakaran

    Good one. Keep writing.

    1. Jarard Thomas Avatar

      Thanks Ramesh ji

  4. JOSEPH J POOVATTIL Avatar
    JOSEPH J POOVATTIL

    Felt like coming with you in this walking session.

    1. Jarard Thomas Avatar

      Thanks dear Poovattil

    2. Jarard Thomas Avatar

      Thanks Poovattil

    1. Jarard Thomas Avatar

      Thanks Vipin

  5. Lucy Avatar
    Lucy

    Good read . Keep writing

    1. Jarard Thomas Avatar

      Thanks Lucy

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading