(ഭാഗം ഒന്ന്)

തുറന്നു കിടന്നിരുന്ന മെയിൻ ഗേറ്റ് പിന്നിട്ട് മനു ഗ്രീൻ മെഡോസിലെ ബാംബു ഗേറ്റിലെത്തി. സെക്യൂരിറ്റി ഗാർഡ് ക്യാബിനിൽ ആരും ഉണ്ടായിരുന്നില്ല. സംശയിച്ചു നിന്ന മനുവിനെ കണ്ട തോട്ടക്കാരൻ താനിരുന്നിരുന്ന ബെഞ്ചിൽ നിന്നെണീക്കാതെ റിമോട്ടിൽ വിരലമർത്തിയിട്ട് മനുവിനോട് കടന്നു പോക്കൊള്ളുവാൻ ആംഗ്യം കാണിച്ചു. മധു പറഞ്ഞു ബിൽഡിങ്ങിനെ പറ്റി അറിവുണ്ടായിരുന്നതിനാൽ മനു നേരെ ബേസ്മെന്റിലേക്ക് പോയി. ഹെൽമെറ്റ് തലയില്നിന്നും എടുക്കാതെ ബേസ്‌മെന്റ് ചുറ്റിയടിച്ചു. CCTV കാമറയുടെ പൊസിഷൻസ് നോട്ടു ചെയ്തു. പിന്നെ പിറകിലെ തുറസ്സായ സ്ഥാലത്തെത്തി അര മതിലിൽ പിടിച്ചു നിന്ന് പരിസര വീക്ഷണം നടത്തി. മുന്നിൽ നോക്കെത്താ ദൂരം നെൽ വയലാണ്. ഡയറക്ട് നോട്ടം കിട്ടുന്നതു പോലെ വീടുകളൊന്നും വശങ്ങളിലില്ല. പിറകിലെ ഗേറ്റിൽ നിന്നും ഇടതു വശത്തേക്ക് ആളുകൾ നടന്നു പോകുമ്പോൾ ചെടികൾ അമർന്ന് രൂപപ്പെട്ടതുപോലെ ഒരു ഒറ്റയടി പാത ഉണ്ടായിരുന്നു. അത് അവസാനിക്കുന്നിടത്തു നിന്നും ഇടത്തോട്ടു പോയാൽ മെയിൻ റോഡായിരിക്കും, മനു ഊഹിച്ചു. ആ വഴി ഇപ്പോൾ ആരോ ഉപയോഗിക്കുന്നുണ്ട്. ഡ്രഗ് ഡീലേഴ്സിനു പറ്റിയ വഴി. മനു തിരികെ ബേസ്മെന്റിലെത്തി. ബേസ്മെന്റിൽ രണ്ട് ലിഫ്റ്റുകൾ ഉണ്ടായിരുന്നു. ഒന്നിൽ കയറി പതിനെട്ടാം നിലയിലെത്തി. ലോബിയിൽ നിന്ന്നുകൊണ്ട് ചുറ്റും വീക്ഷിച്ചു. സ്റ്റെയർ കേസിന്റെ ഭാഗത്തെ ജനലിൽകൂടി പരിസരം വീക്ഷിച്ചു. തുടർന്ന് സ്റ്റെയർ കേസ് വഴി ടെറസ്സിലെത്തി. മധു പറഞ്ഞിരുന്നത് പോലെ ടെറസ്സിലേക്കുള്ള വാതിൽ തുറന്നു കിടന്നിരുന്നു. മുൻ വശത്തെ മറവിലിരുന്നാൽ ടെറസ്സിന്റെ ബാക്കി ഭാഗത്തുനിന്നും കാണാൻ പറ്റില്ലെന്ന് മധു പറഞ്ഞിരുന്നത് പരിശോധിച്ചു. വിമാനത്തിന്റെ ശക്തമായ ഇരമ്പൽ കേട്ട് മുകളിലേക്ക് നോക്കി. ഒരു വിമാനം താഴ്ന്നു പറക്കുന്നു, അയാൾ അവിടെനിന്ന് വിമാനത്താവളം അവ്യക്തമായി കണ്ടു. മനു സ്റ്റെയർ കേസുവഴി തിരികെ താഴേക്കിറങ്ങി, രണ്ടു ടവറുകളെയും ബന്ധിപ്പിക്കുന്ന ഇടനാഴി വഴി അടുത്ത ടവറിലെത്തി. ആ ടവറിലെ ലിഫ്റ്റ് വഴി തിരികെ ബേസ്മെന്റിലെത്തി.

അയാൾ നേരെ ബേസ്മെന്റിലെ വാഷ് റൂമിലേക്ക് പോയി. വാഷ് റൂമിൽ നിന്ന് അയാൾ ധരിച്ചിരുന്ന ഷർട്ട് ഊരി. അത് ശ്രദ്ധാപൂർവം മറിച്ചിട്ടു. അതിൽ തുന്നിച്ചേർത്തിരുന്ന ചില ബട്ടണുകൾ മാറ്റിയിട്ടപ്പോൾ അത് വേറെ നിറത്തിലും ഡിസൈനിലുമുള്ള മറ്റൊരു ബ്രാൻഡഡ് ഷർട്ടായി. അതയാൾ വീണ്ടും ധരിച്ചു. അയാൾ ധരിച്ചിരുന്ന ജീൻസിലെ സിബ്‌ബുകൾ പുനഃക്രമീകരിച്ചപ്പോൾ അതൊരു വേറിട്ട പാറ്റേണും ഷേഡിലുമായി. അതിന്റെ പ്രത്യേക അറകളിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ അവിടെത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്തി. സാക്ഷെയിൽ നിന്നും ചില ജെല്ലുകൾ തേച്ചു ഹെയർ സ്റ്റൈൽ മാറ്റി. ഒരു ട്വിസ്റ്റിൽ ധരിച്ചിരുന്ന ഷൂസിന്റെ ഉയരം മാറി. ഒരു സൺ ഗ്ലാസ്സെടുത്തു മുഖത്തേക്ക് വെച്ചു. ഇപ്പോൾ അയാൾ പൂർണമായും പുതിയ ഒരു ജെൻ സീ യുവാവായിരുന്നു. മനു മുഖത്ത് ഒരു കോവിഡ് മാസ്ക് കൂടെ ധരിച്ചു.

നിമിഷങ്ങൾക്കുള്ളിലുള്ള ഇത്തരം വേഷ പകർച്ചകൾ മുമ്പ് അയാളെ പലതവണ രക്ഷ പെടുവാൻ സഹായിച്ചിട്ടുണ്ട്.

അയാൾ നടന്ന് ഗ്രൗണ്ട് ഫ്ലോറിലെത്തി. മധു പറഞ്ഞിരുന്ന ഇലക്ട്രിക് റൂമുകൾ വീക്ഷിച്ചു തിരികെ ബേസ്മെന്റിലെത്തി. ബൈക്കിൽ ഗേറ്റിലെത്തിയപ്പോൾ ആരോടോ സംസാരിച്ചുകൊണ്ട് നിന്നിരുന്ന സെകുരിറ്റി ഗാർഡ് ചിരിച്ചു കൊണ്ട് മനുവിനെ കൈ വീശി യാത്രയാക്കി.

                                                                            X     X     X

എട്ടുമണിക്ക് ഓഫീസിലെത്തിയ നരേന്ദർ കേസ് ഡയറി അപ്‌ഡേറ്റ് ചെയ്തു. ഈ കേസിൽ അയാൾ സ്വയമായിരുന്നു ഡയറി മെയിന്റയിൻ ചെയ്തിരുന്നത്.

തനിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ജാമർ അന്വേഷണം ഉദ്ദേശിച്ച ഫലം നൽകാഞ്ഞതിൽ അയാൾക്ക് തെല്ലു നിരാശ തോന്നാതിരുന്നില്ല.

കടലിൽ മുങ്ങുന്ന പൂജയുടെ സ്വപ്നവും അയാൾക്ക് വേദനയുണ്ടാക്കി. ഒരു പക്ഷെ തന്റെ തന്നെ അവസ്ഥയായിരിക്കും പൂജയിലൂടെ കണ്ടത്. അയാൾക്കു തോന്നി. മുങ്ങി താഴുന്ന പൂജ മോൾ, കൈകളുയർത്തി ഹോൾഡ് ഓൺ പറയുന്ന നരേന്ദറിനെ മനസ്സിൽ കണ്ടതുപോലെ ഒരു ചിത്രം, അയാളുടെ മനസ്സിലേക്കെത്തി.

പോലീസ് അക്കാദമിയിലെ ആർക്കെയിവിലും ലൈബ്രറിയിലും ആവേശ പൂർവം താൻ ട്രെയിനിംഗ് കാലത്തു ചിലവഴിച്ച ഉറങ്ങാത്ത രാത്രികൾ. അന്ന് വായിച്ച ഒരു യെഥാർത്ഥ ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയിലെ വാചകങ്ങൾ നരേന്ദർ ഓർത്തു.

എല്ലാ RF ഡിവൈസുകളും, സാങ്കേതികമായി എത്ര മികവുറ്റതായാലും, ചെറിയ കാലിബറേഷൻ ട്രെയിലുകൾ കീപ് ചെയ്യും.  ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ ലോഗ്‌ബുക്കിൽ നിന്നും അനുവദനീയമായ സിവിലിയൻ പരിധിക്കു പുറത്തുള്ള RF സിഗ്നൽ ഇന്റർ ഫിയറൻസ് ഡീറ്റെയിൽസ് കണ്ടെത്തിയതായിരുന്നു അത്. അതിലൂടെ ആ കേസ് അദ്ദേഹം തെളിയിച്ചു.

ഒരു പക്ഷെ ബാങ്കിലെ ജാമറിലേതിന് സമാനമായ ഡിജിറ്റൽ കാലിബറേഷൻ സിഗ്നേച്ചർ കണ്ടെത്താൻ സാധിച്ചാലോ ?

അപ്പോഴേക്കും സുധീറും ഓഫീസിൽ എത്തിച്ചേർന്നു.

അയാളും ഉറങ്ങിയിട്ടില്ലെന്ന് മുഖം കണ്ടപ്പോഴേ നരേന്ദറിനു മനസ്സിലായി, പക്ഷെ നരേന്ദർ ഒന്നും ചോദിച്ചില്ല.

നരേന്ദറിന്റെ സംശയം അവർ ഡീറ്റയിൽ ആയി ചർച്ച ചെയ്തു. നരേന്ദർ ടെലികോം അതോറിറ്റിയിൽ നിന്നും ലോഗ് ശേഖരിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു.

റിപ്പോർട്ടു കണ്ടപ്പോൾ നരേന്ദറിന്റെയും സുധീറിന്റെയും കണ്ണുകൾ അക്ഷരാർഥത്തിൽ തള്ളിപ്പോയി.

രണ്ട് ഹൈ ഇന്റെൻസിറ്റി സപ്രഷനുകൾ അതിൽ റിപ്പോർട്ട് ചെയ്തിരുന്നു.

അതീവ രഹസ്യമായ ഒരു ഹൈ ലെവൽ പൊളിറ്റിക്കൽ മീറ്റിങിനിടെ അമ്പത് മിനിറ്റ് സിഗ്നൽ തടസ്സം റിപ്പോർട്ട് ചെയ്തിരുന്നു ആദ്യത്തേത്.

രണ്ടാമത്തെ സംഭവം റിപ്പോർട്ട് ചെയ്തത് ഒരു പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു ബിസിനസ്സ് മീറ്റിങ്ങിനിടയിൽ സിഗ്നൽ തടസ്സമുണ്ടായി. ഹോട്ടലിലെ CCTV ആ സമയത്തു വർക്ക് ചെയ്തിരുന്നില്ലെന്നും കണ്ടെത്തി.

ബാങ്ക് ജാമറിലെ കാലിബറേഷൻ സിഗ്നേച്ചർ ആ രണ്ടു സംഭവങ്ങളിലെയും ഇന്റെർഫിറൻസുമായി മാച്ച് ചെയ്യുന്നണ്ടെന്ന് നരേന്ദറിന്റെ തുടർ അന്വേഷണത്തിൽ വ്യക്തമായി.

നിർണ്ണായകമായ വിവരം നരേന്ദറിന്റെ ഇൻവെസ്റ്റിഗേഷനിൽ പിന്നാലെയെത്തി. ബാങ്ക് മോഷണത്തിനിരയായ നേതാജി ഹൈ ലെവൽപൊളിറ്റിക്കൽ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു.

മോഷണത്തിനിരയായ രണ്ട് ബിസിനസ് കാരും ഹോട്ടൽ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു.

ഏറ്റവും സ്ഫോടനാത്മകമായ പോലീസ് ഇന്റലിജൻസ് റിപ്പോർട്ട് പിന്നാലെയെത്തി.

രണ്ടു സംഭവങ്ങൾ നടക്കുമ്പോഴും ഭയ്യാ സ്ഥലത്തുണ്ടായിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരിക്കുന്നു.

ഭയ്യാ എന്ന ദുബായ് ബേസ്ഡ് ഇന്ത്യൻ ഡോൺ എല്ലാ ഉന്നത രാഷ്ട്രീയക്കാർക്കും, ബസിനെസ്സുകാർക്കും, പോലീസുകാർക്കും മാത്രമല്ല അണ്ടർ വേൾഡിനും സുപരിചിത നാമമാണ്.

DGP ക്ക് നരേന്ദറിന്റെ റിപ്പോർട്ട് കിട്ടി. ബാങ്ക് മോഷണങ്ങൾക്ക് പിന്നിൽ ഭയ്യാ ആണ്. മോഷണത്തിന്റെ യെഥാർത്ഥ മോട്ടീവുകൾ

1.താനെയിൽ നടന്നത് ജാമറിന്റെ ടെസ്റ്റിംഗ്.

2.രണ്ട് ഹൈ ലെവൽ മീറ്റിംഗുകളിൽ നടന്നത് വിവരം ചോർത്തൽ

3.ബാങ്കിൽ നടന്നത് ഡോകുമെന്റ് മോഷണം.

                                                                            X   X   X   X

ഭയ്യാ തന്റെ അറുപതാം നിലയലെ കടലിന് അഭിമുഖമായുള്ള ഓഫീസിൽ ഇരിക്കുകയായിഒരുന്നു. ഒപ്പേറഷൻസ് ഹെഡ് ചെയ്യുന്ന മിത്രാജി വേഗത്തിൽ കാബിനിലേക്കെത്തി പറഞ്ഞു .

“നരേന്ദർ ജാമറിന്റെ പിറകെ കൂടിയിരിക്കുകയാണ്. കിശോരി ലാലിന്റെയും വിക്രം സിംഗിന്റേയും അടുത്തു വരെ എത്തിയിട്ടുണ്ട്”.

“ഇന്ററസ്റ്റിംഗ് “

ഭയ്യാജി അക്ഷോഭ്യനായി മറുപടി പറഞ്ഞു എങ്കിലും അദ്ദേഹം കൺസേൺഡ് ആണെന്ന്, പറഞ്ഞതിനൊപ്പം ഭയ്യാജിയുടെ ഇടതു കണ്ണ് ചെറുതായത് കണ്ടപ്പോൾ മിത്രാജിക്കു മനസ്സിലായി. അടുത്ത മൂട് മാറ്റം ഇടതു കൈപ്പത്തി കൊണ്ട് നെറ്റിയുടെ മുകൾ ഭാഗത്തുനിന്നും പിന്നലെക്ക് പുഞ്ചിരിച്ചുകൊണ്ട് തടവുന്നതാണ്. മേശപ്പുറത്തെ സ്വർണ കടുവയെ ഇടതു കൈ കൊണ്ട് തലോടുമ്പോഴേക്കും ഭയ്യാ മറ്റൊരാളായിരിക്കും.

“ശെരി, പിറകിലെ കഥ നിൽക്കട്ടെ, ഇനി നരേന്ദർ എത്ര മുന്നോട്ടു പോയെന്ന് പറയുക”

ഭയ്യാ ഇടതു കണ്ണ് ചെറുതാക്കി ചോദിച്ചു.

“ടെലികോം ലോഗ്‌സിന് റിഖവെസ്റ്റ് ചെയ്‌തിരിക്കുന്നു”.

“എനി അറസ്റ്റ്”

ഭയ്യാ ചോദിച്ചു.

“ഇല്ല കസ്റ്റഡിയിലുണ്ട് “

“അപ്പോൾ എവിഡൻസ് ഇതുവരെ കിട്ടിയിട്ടില്ല” അയാൾ ആത്മഗതം ചെയ്തു.

“കിട്ടാനും പോകുന്നില്ല” , ഭയ്യാ യോട് മിത്രാജി വിശദീകരിച്ചു. “അവർക്ക് രണ്ടുപേർക്കും നമ്മളുമായി യാതൊരു കോണ്ടാക്റ്റും ഇല്ല. നമ്മുടെ ടീമിലാരെയും കണ്ടിട്ടില്ല. എല്ലാ ഡീലും മൂന്നാമൻ വഴി. അയാളുടെ ഫോണും അവർക്കറിയില്ല. മണി ട്രയിലും ഇല്ല. കാഷ് ഡീലിങ് മാത്രം, അതും മൂന്നാമൻ വഴി മാത്രം”.

“ശെരി പക്ഷെ RF മോഡുലേറ്റർ ഫ്രീക്വെൻസി നിയമ പരിധിക്ക് പുറത്തേക്ക് മാറ്റിയത് വിക്രം സിങ്ങ് ആണെന്ന് നരേന്ദർ കണ്ടെത്തിയാൽ അയാൾ നിയമത്തിനു മുന്നിലേക്ക് വരില്ലേ”? ഭയ്യാ ചോദിച്ചു. അയാളുടെ ഇടതു കരം നെറ്റിയിലേക്ക് നീണ്ടുവന്നു.

“എല്ലാ ഡിവൈസിനും ഒരു ഫിംഗർ പ്രിന്റുണ്ട്. അതുപോലെ എല്ലാ മൗനത്തിനും. നരേന്ദർ ഇത്രയും എത്തിയില്ലേ, ഇനി ഒരു ചാൻസ് എടുക്കണ്ട. കസ്റ്റഡിയിൽ നിന്നും പുറത്തു വരുമ്പോൾ അയാളെ ഇവിടെ ഒരു ലേബർ ക്യാമ്പിലേക്ക് മാറ്റാം “.

മിത്രാജി തലയാട്ടി.

“ശെരി, നമ്മുടെ ചുണക്കുട്ടികൾ എന്തു ചെയ്യുന്നു “? ധീരജിനെയും പാണ്ഡേയെയും ഉദ്ദേശിച്ചായിരുന്നു ഭയ്യായുടെ ചോദ്യം.

“മധുവിന്റെ താമസ സ്ഥാലം അവർ മാപ്പ് ചെയ്തിട്ടുണ്ട്. ലൊക്കേഷനും അയച്ചുതന്നിട്ടുണ്ട്. അവൾ ഒരു ദിവസം മനുവിന്റെ കൂടെ തങ്ങിയിട്ടുണ്ട്‌. പിന്നെ കഴിഞ്ഞ ദിവസം മനു അവളുടെ ജോലി സ്ഥലത്തേക്ക് ഒരു നിരീക്ഷണത്തിന് പോയിരുന്നു”.

മിത്രാജി അറിയിച്ചു.

“അവളൊരു ബാധ്യത ആയിട്ടുണ്ട്’, നമ്മുടെ ചുണക്കുട്ടികളോട് വേണ്ടത് ചെയ്യാൻ പറയൂ. പക്ഷെ അതൊരു അപകടമായിരിക്കണം. നമ്മുടെ ഏറ്റവും നല്ല ഫിൽസ് ഏജന്റ് ആണ് മനു. അവനെ സന്തോഷിപ്പിക്കാൻ വേറെ എത്ര മിടുക്കികളുണ്ടിവിടെ. അവനെ എത്രയും വേഗം നമുക്കിവിടെ വേണം.”.

ഇടതു കൈ നീട്ടി സ്വർണ കടുവയെ തലോടിക്കൊണ്ട് ഭയ്യാ പറഞ്ഞു.

മിത്രാജി തലയാട്ടി.

“ശെരി, നമ്മുടെ ആർട്ടിസ്റ്റ് എവിടെയുണ്ട്, പ്രൊട്ടക്ഷനെന്നും പറഞ്ഞു പോയിട്ടില്ലല്ലോ ” ഗണേശനെ ഉദ്ദേശിച്ചാണ് ഭയ്യാ ചോദിച്ചത്.

“വീട്ടിൽ തന്നെയുണ്ടെന്ന് നമ്മുടെ കുട്ടികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് “

ഭയ്യാ ഫോണിലേക്ക് നോക്കുന്നത് കണ്ട് കാബിന് പുറത്തേക്കു നടക്കുന്നതിനിടയിൽ മിത്രാജി പറഞ്ഞു.

                                                                               X   X   X   X  

മനു ഉം മധു ഉം അടുത്ത ദിവസം മീറ്റിങ് നടത്തിയത് ഇടപ്പള്ളി വലിയ പള്ളിയിൽ വെച്ചായിരുന്നു . സ്ഥിരമായി ഒരിടത്തും മീറ്റിങ്ങ് നടത്തരുതെന്നുള്ളത് ഓപ്പറേഷൻ സമയത്തുള്ള അവരുടെ പ്രോട്ടക്കോൾ ആയിരുന്നു. തികച്ചും നിർദോഷമായ, ആരും പ്രതീക്ഷിക്കാത്ത, സ്ഥലത്തെ ടീമംഗങ്ങൾ കണ്ടുമുട്ടൂ. പുതിയ പള്ളിയിൽ നിന്നിറങ്ങി മുൻപിലെ സെമിത്തേരിക്കടുത്തുണ്ടായിരുന്ന സിമന്റ് ബെഞ്ചിൽ അവരിരുന്നു. ഒരു സാദാ കോട്ടൺ ചുരിദാറണിഞ്ഞിരുന്ന മധു, വെള്ള ചുന്നിക്കൊണ്ട് തല കവർ ചെയ്തിരുന്നു. വെളുത്ത ഫുൾ ഷർട്ടും നീല ജീൻസുമായിരുന്നു മനുവിന്റെ വേഷം.

“മെഡോസിൽ വന്നിട്ട് നിനക്കെന്തു തോന്നുന്നു . ഞാൻ പറഞ്ഞതു ശെരിയല്ലേ, അകത്തു കടക്കാനും, പുറത്തേക്കു വരുവാനും ഒരു ബുദ്ധിമുട്ടുമില്ലല്ലോ”

മധു ചോദിച്ചു.

“ശെരിയാണ്” മനു സമ്മതിച്ചു,

” നിന്റെ മനസ്സിലെ പ്ലാൻ എന്താണ്”?

“വെള്ളിയാഴ്ചകളിൽ വീണക്ക് നൈറ്റ് ഡ്യൂട്ടി ഉണ്ട്. ആറു മണിക്ക് മുൻപ് ഹോപിറ്റലിലേക്കു പോകും. അമ്മ പോയി കഴിഞ്ഞാൽ പൂജ ടെറസ്സിലേക്കു പോകും. പിന്നെ ഏഴര ആകുമ്പോഴേക്ക് തിരിച്ചു വരും. വെള്ളിയാഴ്ച സാധാരണ അതിനു ശേഷമാണ് ഞാൻ എന്റെ വീട്ടിലേക്കു പോകൂ. അതുവരെ കോമ്പൗണ്ടിനുള്ളിൽ ചുറ്റിയടിക്കും. ഒരു ദിവസം ഞാൻ വെറുതെ ടെറസ്സിലേക്കു പോയി. പൂജ അവിടെ ഉണ്ടായിരുന്നു. ഞാൻ തിരിച്ചു പോകുന്നതിനു മുൻപ് ടെറസിനു ചുറ്റും നടന്നു. അപ്പോഴാണ് ഏതാണ്ട് പൂജയുടെ പ്രായമുള്ള രണ്ടു കുട്ടികളെ ഞാൻ ടെറസ്സിലെ മറവിൽ കണ്ടത്. എന്റെ ബലമായ സംശയം അവർ ഡ്രഗ്ഗ് എടുക്കുകയായിരുന്നെന്നാണ്. അതു പോട്ടെ, നമ്മുടെ പ്ലാൻ നിസ്സാരം, നീ ഒരു കുട്ടി ടെറസ്സിൽ നിന്നും താഴേക്ക് വീഴുന്ന ആക്സിഡന്റ് സൃഷ്ടിക്കുക, പിന്നെയുണ്ടാകുന്ന കൺഫ്യൂഷനിൽ ബീന ഉൾപ്പടെ എല്ലാവരും ഗ്രൗണ്ടിലേക്ക് പോകും. ബീനയുടെ ഫ്ലാറ്റ് പൂട്ടിയിട്ടുണ്ടെങ്കിലും അത് തുറക്കാൻ സമയം കളയേണ്ടതില്ല. പാസ്സ് വേർഡ് അറിയാമല്ലോ. പൂജ യാവും ബെസ്ററ്. കാരണം ഡിപ്രെഷൻ. മറ്റേ കുട്ടിയാണെങ്കിൽ ഡ്രഗ്. നീ എന്തു പറയുന്നു”.

മനു പെട്ടെന്ന് മറുപടി ഒന്നും പറഞ്ഞില്ല, അവൻ ആലോചനയിലായിരുന്നു. അവർ ചായ കുടിക്കാൻ അടുത്തുള്ള അംബി സ്വാമിയുടെ റെസ്റ്റോറന്റിലേക്കു നടന്നു. പിരിയുന്നതിനു മുൻപ് മനു പറഞ്ഞു.

“നമ്മൾ വെള്ളിയാഴ്ച ഓപ്പറേഷൻ നടത്തുന്നു. എനിക്ക് വേറൊരു പ്ലാൻ ഉണ്ട്. ഞാൻ വ്യാഴാഴ്ച സന്ധ്യക്ക് ഒന്നു കൂടെ മെഡോസ് നിരീക്ഷിച്ചിട്ട് ഫൈനൽ പ്ലാൻ പറയാം”.

                                                                            X   X   X   X

വല്ലപ്പോഴും കോണ്ടാക്റ്റ് ചെയ്യുമ്പോൾ പതിവുപോലെ സ്നേഹ പ്രകടനങ്ങൾ കൊണ്ട് തന്നെ വീർപ്പു മുട്ടിക്കുമെങ്കിലും മധു തന്നിൽ നിന്നും എന്തോ ഒളിക്കുന്നുണ്ടെന്ന് കുറച്ചു ദിവസങ്ങളായി ഗണേശന് തോന്നിയിരുന്നു. മനുവും അവിടെ എത്തിയിട്ടുണ്ട്. അവർ എന്തോ പ്ലാൻ ചെയ്യുന്നുണ്ട്. തക്ക സമയത്ത് മധു തന്നെ അറിയിക്കാതിരിക്കില്ല എന്നവന് തോന്നിയെങ്കിലും, ഗണേശന് ഇരിപ്പുറച്ചില്ല. അവൻ മധുവിനു ഒരു മെസ്സേജ് അയച്ചു.

“ഞാൻ നാളെ അങ്ങോട്ടു വരുന്നു”.

                                                                            X   X   X   X

A1, A2, A3 & A4 ഫോണുകൾ ഇപ്പോൾ പല തവണ കേരളത്തിൽ ആക്റ്റീവ് ആയിരിക്കുന്നു. കൂടുതലും എറണാകുളം, ആലുവ പരിസരങ്ങളിൽ. എല്ലാം ചെറിയ സമയത്തേക്ക് മാത്രം ആക്റ്റീവ് ആകുന്നു. SIT അലേർട്ട് ആയി. അടുത്തു തന്നെ ഒരു ഓപ്പറേഷൻ നടക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു. ഇത് മിസ് ആകരുത്, അവർ ഉറപ്പിച്ചു.

ഇത്തവണ കേരളാ പൊലീസിന് കുറച്ചു കൂടെ ക്ലാരിറ്റിയുള്ള മെസ്സേജ് അവർ കൈ മാറി. ധനകാര്യ സ്ഥാപങ്ങളുടെ പെട്രോളിങ്ങും സെകുരിറ്റിയും കൂടുതൽ കാര്യക്ഷമമാക്കി. നരേന്ദറും സുധീറും ഉടനെ എറണാകുളത്തേക്ക് തിരിക്കാനുള്ള തീരുമാനമായി. അവർക്കവിടെ എല്ലാ സൗകര്യങ്ങളും കേരളാ പോലീസ് ഉറപ്പാക്കി.

നരേന്ദർ വീണാ ഭാബി യോട് ഉടനെ പൂജാമോളെ കാണാൻ വരുന്നുണ്ടെന്ന് അറിയിച്ചു. അതീവ രഹസ്യമാണെനും, വേറൊരാളും അറിയരുതെന്നും പ്രത്യേകം പറഞ്ഞിരുന്നു.

ഒഫിഷ്യൽ പ്രോഗ്രാം എപ്പോൾ വേണമെങ്കിലും മാറാമെന്നതിനാൽ പൂജ മോളോട് പറയേണ്ടെന്ന് പ്രത്യേകം അറിയിച്ചു.

(തുടരും)

Posted in

2 responses to “ഗ്രീൻ മെഡോസ് – X”

  1. AMBI PONODATH Avatar
    AMBI PONODATH

    Nice going…
    Keeping up suspense…

    1. Jarard Thomas Avatar

Leave a Reply

Discover more from jarardthomas.com

Subscribe now to keep reading and get access to the full archive.

Continue reading