jarardthomas.com
Arts & Science for Humanity
Recent posts
Copyright Jarard Thomas 2025
Category: Stories
-
(ഭാഗം – ഒന്ന്) Please play the audio for an enhanced reading experience. തിങ്കളാഴ്ച്ച ഉച്ചക്ക് മുൻപായി മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന കോയമ്പത്തുരിലെ ഹോട്ടലിൽ മധു ചെക്കിൻ ചെയ്തു. രണ്ടുമണി കഴിഞ്ഞപ്പോൾ മനു എയർപോർട്ടിൽനിന്നും നേരെ റൂമിലെത്തി. രണ്ടു ദിവസത്തിനു ശേഷം ആലുവയിലേക്കു പോകാനായിരുന്നു അവരുടെ പ്ലാൻ, നാലുമാസത്തെ വിരഹത്തിനു ശേഷമുള്ള ഒത്തു ചേരൽ മധുവിധു പോലെ അവർ ആഘോഷിച്ചു. “ഫ്ളാറ്റിലെ ഓപ്പറേഷൻ ബുദ്ധിമുട്ടാകില്ലേ? ആളുകൾ ശ്രദ്ധിക്കാനുള്ള സാധ്യത, സെക്യൂരിറ്റി, സിസി ടീവി ക്യാമറകൾ,…
-
(ഭാഗം ഒന്ന്) Please play the audio for an enhanced reading experience. നാഗ്പൂരിലെ വിജയകരമായ ഓപ്പറേഷന് ഏതാണ്ട് നാലുമാസം ശേഷമാണ് മനീഷ് എറണാകുളത്ത് എത്തിയത്. അപ്പോഴേക്കും മധു ആലുവായിൽ ഏതാണ്ട് സെറ്റിലായിരുന്നു. വളരെ ആകർഷണീയമായ പെരുമാറ്റം കൊണ്ട് അവൾക്ക് എളുപ്പത്തിൽ ആരുടേയും ശ്രദ്ധ ആകർഷിക്കാൻ കഴിയും. അവളുടെ നിഷ്കളങ്കമെന്ന് തോന്നിക്കുന്ന മുഖത്ത് എപ്പോഴും ഒരു ചെറിയ പുഞ്ചിരി തങ്ങി നിൽക്കും. വിടർന്ന കണ്ണുകളിലെ മിഴിയിണകൾ പരൽ മീനുകളെപ്പോലെ എപ്പോഴും ഓടിക്കളിച്ചുകൊണ്ടിരിക്കും.…
-
Please play the audio for an enhanced reading experience. റെസ്‌ക്യു ടീമെത്തി പപ്പയെ അഗാധമായ താഴ്‌വരയിൽനിന്നും ഉയർത്തി എടുക്കുമ്പോൾ ഏതാണ്ട് മൂന്നു മണിക്കൂർ ആയിരുന്നു. പപ്പക്ക് ബോധമുണ്ടായിരുന്നില്ല. ഉടനെ എയർ ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിച്ചു. പപ്പാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന ഏഴു ദിവസങ്ങളിലും റിയ ഒരു പ്രത്യേകമായ മനസ്സികാവസ്‌ഥയിലായിരുന്നു. അവൾ ഏകാകിയായി മുറിയിൽ തന്നെ കഴിച്ചുകൂട്ടി. കണ്ണിമ ചിമ്മുന്ന നേരത്തിലുണ്ടായ ആ സംഭവം, പപ്പാ അവൾക്കു പരിചയിപ്പെടുത്തി കൊടുത്ത പല…
-
Please play the audio for an enhanced reading experience. റിയ കണ്ണുകൾ തുറക്കാതെ കിടക്കയിൽ പരതി മൊബൈൽ കൈയിലെടുത്ത് നോക്കി. സമയം വെളുപ്പിനെ 4.15. റിയക്ക് ഇനിയും ശെരിക്കൊന്നുറങ്ങാൻ കഴിഞ്ഞിട്ടില്ല. തലേന്നു മുഴുവൻ വലിയ തിരക്കായിരുന്നു. രാവിലെ തന്നെ ബാങ്കിൽ പോയി ലോക്കറിൽ ബാക്കിയുണ്ടായിരുന്ന ആഭരണങ്ങൾ എടുത്തു വീട്ടിൽവെച്ചു. വൈകിട്ട് മൈലഞ്ചിക്കിടാനുള്ള ഡ്രസ്സ് ഉച്ചക്ക് മാത്രമേ കടയിൽനിന്നും കിട്ടിയുള്ളൂ. ഉച്ചകഴിഞ്ഞുള്ള സമയം മിക്കവാറും ബുട്ടീഷ്യൻ കൊണ്ടുപോയി. ഇതിനിടയിൽ ഒഴിവാക്കാൻ പറ്റാത്ത ഫോൺ കോളുകൾ. വൈകിട്ട്…
-
Please Play Audio for an Enhanced Reading Experience അയാൾ പ്രതീക്ഷിച്ചതുപോലെ ഷേർളിയുടെ കോൾ തന്നെയായിരുന്നു അത്. “താമസവും, ഫ്ലൈറ്റും ബുക്ക് ചെയ്‌തു, കേട്ടോ” പ്രസന്ന സ്വരത്തിൽ ഷേർലി അറിയിച്ചു. “എക്സോട്ടിക് ലൊക്കേഷൻ, നല്ല ആംബിയൻസ്” കോട്ടജിൽ എത്തിയപ്പോൾ അയാൾ ഷേർളിയോട് പറഞ്ഞു. ഉച്ച തിരിഞ്ഞിരുന്നു അവർ ചെക്കിൻ ചെയ്തു കഴിഞ്ഞപ്പോൾ. “ലഞ്ച് നമുക്ക് റെസ്റ്റോറന്റിൽ പോയി കഴിക്കാം, നല്ല വിശപ്പുണ്ട്.” ഷേർളി പറഞ്ഞു. വളരെ സാവകാശമായിരുന്നു അവർ ലഞ്ചു കഴിച്ചത്. നോർത്തിന്ത്യൻ ഡിഷസ്…
-
Please play the audio for an enhanced reading experience. “ഞാൻ പോകട്ടെ വിജയ്”, എന്നു വ്യസനത്തോടെ യാത്ര ചോദിച്ചിട്ട് ഷേർളി അന്ന് റെസ്റ്റാറ്റാന്റിൽ നിന്നും ഇറങ്ങിയതാണ്, അയാളുടെ മറുപടിക്കു കാത്തു നിൽക്കാതെ. അയാൾ കുറെ സമയം കൂടി അന്ന് റസ്റ്ററന്റിൽ ഇരുന്നു, എന്ത് ചെയ്യണമെന്ന് അറിയാതെ, നിസ്സഹായതയോടെ, കായലിലേക്ക്, അതിന്റെ മുകളിലെ ആകാശത്തേക്ക്, കണ്ണും നട്ട്. അന്ന് നല്ല നിലാവുള്ള രാത്രിയായിരുന്നു. പൂർണ്ണ ചന്ദ്രബിംബം ഒരു മേഘത്തിന്റെ മറവിൽനിന്നും പുറത്തു വരുവാൻ…
-
Please play the audio for an enhanced reading experience ഇടി മുഴങ്ങുന്ന ശബ്ദം കേട്ടയാൾ കണ്ണുകൾ തുറന്നു. സാവധാനം കിടക്കയിൽ നേരേയിരുന്നു മൊബൈലിലേക്ക് നോക്കി. സമയം രാത്രി ഒൻപതര ആയിരിക്കുന്നു. അപ്പോൾ രണ്ടു മണിക്കൂർ താൻ മയങ്ങിപോയോ. അയാൾ തെല്ലൊന്ന് അമ്പരന്നു. തന്റെ ഇഷ്ട ഡ്രിങ്കായ ഷിവാസുമായ് കട്ടിലിൽ ചാരിയിരുന്നതെ ഓർമമയുള്ളു. കുറച്ചുനാളായി അയാളൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് . രാവിലെ മുതൽ എഴുതാനിരുന്നിട്ടും എന്തുകൊണ്ടോ മുന്നോട്ടു പോകുന്നില്ല. അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ…
-
Please play the audio for an enhanced reading experience. അയാൾ ധൃതിയിൽ ഒരുഗ്ലാസ്സ് വെള്ളം മൈക്രോവേവിൽ ചൂടാക്കി കുടിച്ചു. നടക്കാനിറങ്ങുന്നതിനു മുൻപ് ഒരുഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുക അയാളുടെ ശീലമാണ് . ലിഫ്റ്റിലൂടെ താഴെയിറങ്ങി ഫ്ലാറ്റിന്റെ മെയിൻ ഗേറ്റിലൂടെ മെയിൻ റോഡിലേക്കിറങ്ങി ,ഇടതുവശത്തുള്ള ഇടവഴിയിലൂടെ ,ആരുടെയോ പ്രേരണയാലെന്നപോലെ അയാൾ അതിവേഗം മുന്നോട്ട് നടന്നു .വയലിന് നടുവിലൂടെയുള്ള ടാറിട്ട റോഡിലൂടെ ഒരു സ്വപ്നത്തിലെന്നപോലെ അയാൾ നടന്നു നീങ്ങി . വയൽ വരമ്പത്തിരുന്നു കൊക്കുരുമ്മുന്ന വെള്ള കൊക്കുകളെ അയാൾ…
-
Please play the audio for an enhanced reading experience. ഫ്ലാറ്റിന്റെ മുന്നിലെ വിശാലമായ മുറ്റത്തു ടൈൽസ് വിരിച്ചിരിക്കുന്നു. കറുപ്പും ചുവപ്പും ഇടകലർന്ന നിറത്തിൽ . മുൻവശത്തു വിശാലമായ പുൽത്തകിടിയും , അതിന്റെ ഒരുഭാഗത് അരികിലായി തടിയുടേത് എന്നുതോന്നിക്കുന്ന സിമന്റ് ബെഞ്ചകളും, വേറൊരു ഭാഗത്തു കുട്ടികൾക്ക് കളിക്കുവാൻ ഊഞ്ഞാലും സ്ലൈഡുകളും ഒരുക്കിയിരിക്കുന്നു .പേരറിയാത്ത ,നിറയെ ഇലകളുള്ള കുറ്റിമരങ്ങൾ അവിടവിടെയായി ഭംഗിയായി ക്രോപ് ചെയ്ത് നിർത്തിയിരിക്കുന്നു .പല നിറങ്ങളിലുള്ള റോസയും മറ്റു പൂച്ചെടികളും ഭംഗിയായി പെയിന്റ് ചെയ്ത…